1 |
ശരിക്ക് അണിനിരന്നു നില്‍ക്കുന്നവരും, |
/content/ayah/audio/hudhaify/037001.mp3
|
وَالصَّافَّاتِ صَفًّا |
2 |
എന്നിട്ട് ശക്തിയായി തടയുന്നവരും, |
/content/ayah/audio/hudhaify/037002.mp3
|
فَالزَّاجِرَاتِ زَجْرًا |
3 |
എന്നിട്ട് കീര്‍ത്തനം ചൊല്ലുന്നവരുമായ മലക്കുകളെ തന്നെയാണ സത്യം; |
/content/ayah/audio/hudhaify/037003.mp3
|
فَالتَّالِيَاتِ ذِكْرًا |
4 |
തീര്‍ച്ചയായും നിങ്ങളുടെ ദൈവം ഏകന്‍ തന്നെയാകുന്നു. |
/content/ayah/audio/hudhaify/037004.mp3
|
إِنَّ إِلَهَكُمْ لَوَاحِدٌ |
5 |
അതെ, ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളതിന്റെയും രക്ഷിതാവും, ഉദയസ്ഥാനങ്ങളുടെ രക്ഷിതാവും ആയിട്ടുള്ളവന്‍. |
/content/ayah/audio/hudhaify/037005.mp3
|
رَبُّ السَّمَاوَاتِ وَالْأَرْضِ وَمَا بَيْنَهُمَا وَرَبُّ الْمَشَارِقِ |
6 |
തീര്‍ച്ചയായും അടുത്തുള്ള ആകാശത്തെ നാം നക്ഷത്രാലങ്കാരത്താല്‍ മോടിപിടിപ്പിച്ചിരിക്കുന്നു. |
/content/ayah/audio/hudhaify/037006.mp3
|
إِنَّا زَيَّنَّا السَّمَاء الدُّنْيَا بِزِينَةٍ الْكَوَاكِبِ |
7 |
ധിക്കാരിയായ ഏതു പിശാചില്‍ നിന്നും (അതിനെ) സുരക്ഷിതമാക്കുകയും ചെയ്തിരിക്കുന്നു. |
/content/ayah/audio/hudhaify/037007.mp3
|
وَحِفْظًا مِّن كُلِّ شَيْطَانٍ مَّارِدٍ |
8 |
അത്യുന്നതമായ സമൂഹത്തിന്റെ നേരെ അവര്‍ക്ക് (പിശാചുക്കള്‍ക്ക്) ചെവികൊടുത്തു കേള്‍ക്കാനാവില്ല. എല്ലാവശത്തു നിന്നും അവര്‍ എറിഞ്ഞ് ഓടിക്കപ്പെടുകയും ചെയ്യും; |
/content/ayah/audio/hudhaify/037008.mp3
|
لَا يَسَّمَّعُونَ إِلَى الْمَلَإِ الْأَعْلَى وَيُقْذَفُونَ مِن كُلِّ جَانِبٍ |
9 |
ബഹിഷ്കൃതരായിക്കൊണ്ട് അവര്‍ക്ക് ശാശ്വതമായ ശിക്ഷയുമുണ്ട്. |
/content/ayah/audio/hudhaify/037009.mp3
|
دُحُورًا وَلَهُمْ عَذَابٌ وَاصِبٌ |
10 |
പക്ഷെ, ആരെങ്കിലും പെട്ടെന്ന് വല്ലതും റാഞ്ചിഎടുക്കുകയാണെങ്കില്‍ തുളച്ച് കടക്കുന്ന ഒരു തീജ്വാല അവനെ പിന്തുടരുന്നതാണ്. |
/content/ayah/audio/hudhaify/037010.mp3
|
إِلَّا مَنْ خَطِفَ الْخَطْفَةَ فَأَتْبَعَهُ شِهَابٌ ثَاقِبٌ |
11 |
ആകയാല്‍ (നബിയേ,) നീ അവരോട് (ആ നിഷേധികളോട്) അഭിപ്രായം ആരായുക: സൃഷ്ടിക്കാന്‍ ഏറ്റവും പ്രയാസമുള്ളത് അവരെയാണോ, അതല്ല, നാം സൃഷ്ടിച്ചിട്ടുള്ള മറ്റു സൃഷ്ടികളെയാണോ? തീര്‍ച്ചയായും നാം അവരെ സൃഷ്ടിച്ചിരിക്കുന്നത് പശിമയുള്ള കളിമണ്ണില്‍ നിന്നാകുന്നു. |
/content/ayah/audio/hudhaify/037011.mp3
|
فَاسْتَفْتِهِمْ أَهُمْ أَشَدُّ خَلْقًا أَم مَّنْ خَلَقْنَا إِنَّا خَلَقْنَاهُم مِّن طِينٍ لَّازِبٍ |
12 |
പക്ഷെ, നിനക്ക് അത്ഭുതം തോന്നി. അവരാകട്ടെ പരിഹസിക്കുകയും ചെയ്യുന്നു. |
/content/ayah/audio/hudhaify/037012.mp3
|
بَلْ عَجِبْتَ وَيَسْخَرُونَ |
13 |
അവര്‍ക്ക് ഉപദേശം നല്കപ്പെട്ടാല് അവര്‍ ആലോചിക്കുന്നില്ല. |
/content/ayah/audio/hudhaify/037013.mp3
|
وَإِذَا ذُكِّرُوا لَا يَذْكُرُونَ |
14 |
അവര്‍ ഏതൊരു ദൃഷ്ടാന്തം കണ്ടാലും തമാശയാക്കിക്കളയുന്നു. |
/content/ayah/audio/hudhaify/037014.mp3
|
وَإِذَا رَأَوْا آيَةً يَسْتَسْخِرُونَ |
15 |
അവര്‍ പറയും: ഇത് പ്രത്യക്ഷമായ ഒരു ജാലവിദ്യ മാത്രമാകുന്നു എന്ന്. |
/content/ayah/audio/hudhaify/037015.mp3
|
وَقَالُوا إِنْ هَذَا إِلَّا سِحْرٌ مُّبِينٌ |
16 |
(അവര്‍ പറയും:) മരിച്ച് മണ്ണും അസ്ഥിശകലങ്ങളുമായിക്കഴിഞ്ഞാല്‍ ഞങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുക തന്നെ ചെയ്യുമോ? |
/content/ayah/audio/hudhaify/037016.mp3
|
أَئِذَا مِتْنَا وَكُنَّا تُرَابًا وَعِظَامًا أَئِنَّا لَمَبْعُوثُونَ |
17 |
ഞങ്ങളുടെ പൂര്‍വ്വപിതാക്കളും (ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുമോ?) |
/content/ayah/audio/hudhaify/037017.mp3
|
أَوَآبَاؤُنَا الْأَوَّلُونَ |
18 |
പറയുക: അതെ. (അന്ന്) നിങ്ങള്‍ അപമാനിതരാകുകയും ചെയ്യും. |
/content/ayah/audio/hudhaify/037018.mp3
|
قُلْ نَعَمْ وَأَنتُمْ دَاخِرُونَ |
19 |
എന്നാല്‍ അത് ഒരു ഘോരശബ്ദം മാത്രമായിരിക്കും. അപ്പോഴതാ അവര്‍ (എഴുന്നേറ്റ് നിന്ന്) നോക്കുന്നു. |
/content/ayah/audio/hudhaify/037019.mp3
|
فَإِنَّمَا هِيَ زَجْرَةٌ وَاحِدَةٌ فَإِذَا هُمْ يَنظُرُونَ |
20 |
അവര്‍ പറയും: അഹോ! ഞങ്ങള്‍ക്ക് കഷ്ടം! ഇത് പ്രതിഫലത്തിന്റെ ദിനമാണല്ലോ! |
/content/ayah/audio/hudhaify/037020.mp3
|
وَقَالُوا يَا وَيْلَنَا هَذَا يَوْمُ الدِّينِ |
21 |
(അവര്‍ക്ക് മറുപടി നല്കപ്പെടും:) അതെ; നിങ്ങള്‍ നിഷേധിച്ച് തള്ളിക്കളഞ്ഞിരുന്ന നിര്‍ണായകമായ തീരുമാനത്തിന്റെ ദിവസമത്രെ ഇത്. |
/content/ayah/audio/hudhaify/037021.mp3
|
هَذَا يَوْمُ الْفَصْلِ الَّذِي كُنتُمْ بِهِ تُكَذِّبُونَ |
22 |
(അപ്പോള്‍ അല്ലാഹുവിന്റെ കല്‍പനയുണ്ടാകും;) അക്രമം ചെയ്തവരെയും അവരുടെ ഇണകളെയും അവര്‍ ആരാധിച്ചിരുന്നവയെയും നിങ്ങള്‍ ഒരുമിച്ചുകൂട്ടുക. |
/content/ayah/audio/hudhaify/037022.mp3
|
احْشُرُوا الَّذِينَ ظَلَمُوا وَأَزْوَاجَهُمْ وَمَا كَانُوا يَعْبُدُونَ |
23 |
അല്ലാഹുവിനു പുറമെ. എന്നിട്ട് അവരെ നിങ്ങള്‍ നരകത്തിന്റെ വഴിയിലേക്ക് നയിക്കുക. |
/content/ayah/audio/hudhaify/037023.mp3
|
مِن دُونِ اللَّهِ فَاهْدُوهُمْ إِلَى صِرَاطِ الْجَحِيمِ |
24 |
അവരെ നിങ്ങളൊന്നു നിര്‍ത്തുക. അവരോട് ചോദ്യം ചെയ്യേണ്ടതാകുന്നു. |
/content/ayah/audio/hudhaify/037024.mp3
|
وَقِفُوهُمْ إِنَّهُم مَّسْئُولُونَ |
25 |
നിങ്ങള്‍ക്ക് എന്തുപറ്റി? നിങ്ങള്‍ പരസ്പരം സഹായിക്കുന്നില്ലല്ലോ എന്ന് |
/content/ayah/audio/hudhaify/037025.mp3
|
مَا لَكُمْ لَا تَنَاصَرُونَ |
26 |
അല്ല, അവര്‍ ആ ദിവസത്തില്‍ കീഴടങ്ങിയവരായിരിക്കും. |
/content/ayah/audio/hudhaify/037026.mp3
|
بَلْ هُمُ الْيَوْمَ مُسْتَسْلِمُونَ |
27 |
അവരില്‍ ചിലര്‍ ചിലരുടെ നേരെ തിരിഞ്ഞ് പരസ്പരം ചോദ്യം ചെയ്യും. |
/content/ayah/audio/hudhaify/037027.mp3
|
وَأَقْبَلَ بَعْضُهُمْ عَلَى بَعْضٍ يَتَسَاءلُونَ |
28 |
അവര്‍ പറയും: തീര്‍ച്ചയായും നിങ്ങള്‍ ഞങ്ങളുടെ അടുത്ത് കൈയ്യൂക്കുമായി വന്ന് (ഞങ്ങളെ സത്യത്തില്‍ നിന്ന് പിന്തിരിപ്പിക്കുകയായിരുന്നു.) |
/content/ayah/audio/hudhaify/037028.mp3
|
قَالُوا إِنَّكُمْ كُنتُمْ تَأْتُونَنَا عَنِ الْيَمِينِ |
29 |
അവര്‍ മറുപടി പറയും: അല്ല, നിങ്ങള്‍ തന്നെ വിശ്വാസികളാവാതിരിക്കുകയാണുണ്ടായത്. |
/content/ayah/audio/hudhaify/037029.mp3
|
قَالُوا بَل لَّمْ تَكُونُوا مُؤْمِنِينَ |
30 |
ഞങ്ങള്‍ക്കാകട്ടെ നിങ്ങളുടെ മേല്‍ ഒരധികാരവും ഉണ്ടായിരുന്നതുമില്ല. പ്രത്യുത, നിങ്ങള്‍ അതിക്രമകാരികളായ ഒരു ജനവിഭാഗമായിരുന്നു. |
/content/ayah/audio/hudhaify/037030.mp3
|
وَمَا كَانَ لَنَا عَلَيْكُم مِّن سُلْطَانٍ بَلْ كُنتُمْ قَوْمًا طَاغِينَ |
31 |
അങ്ങനെ നമ്മുടെ മേല്‍ നമ്മുടെ രക്ഷിതാവിന്റെ വചനം യാഥാര്‍ത്ഥ്യമായിതീര്‍ന്നു. തീര്‍ച്ചയായും നാം (ശിക്ഷ) അനുഭവിക്കാന്‍ പോകുകയാണ്. |
/content/ayah/audio/hudhaify/037031.mp3
|
فَحَقَّ عَلَيْنَا قَوْلُ رَبِّنَا إِنَّا لَذَائِقُونَ |
32 |
അപ്പോള്‍ ഞങ്ങള്‍ നിങ്ങളെ വഴികേടിലെത്തിച്ചിരിക്കുന്നു.(കാരണം) തീര്‍ച്ചയായും ഞങ്ങള്‍ വഴിതെറ്റിയവരായിരുന്നു. |
/content/ayah/audio/hudhaify/037032.mp3
|
فَأَغْوَيْنَاكُمْ إِنَّا كُنَّا غَاوِينَ |
33 |
അപ്പോള്‍ അന്നേ ദിവസം തീര്‍ച്ചയായും അവര്‍ (ഇരുവിഭാഗവും) ശിക്ഷയില്‍ പങ്കാളികളായിരിക്കും. |
/content/ayah/audio/hudhaify/037033.mp3
|
فَإِنَّهُمْ يَوْمَئِذٍ فِي الْعَذَابِ مُشْتَرِكُونَ |
34 |
തീര്‍ച്ചയായും നാം കുറ്റവാളികളെക്കൊണ്ട് ചെയ്യുന്നത് അപ്രകാരമാകുന്നു. |
/content/ayah/audio/hudhaify/037034.mp3
|
إِنَّا كَذَلِكَ نَفْعَلُ بِالْمُجْرِمِينَ |
35 |
അല്ലാഹു അല്ലാതെ ഒരു ദൈവവുമില്ല എന്ന് അവരോട് പറയപ്പെട്ടാല്‍ അവര്‍ അഹങ്കാരം നടിക്കുമായിരുന്നു. |
/content/ayah/audio/hudhaify/037035.mp3
|
إِنَّهُمْ كَانُوا إِذَا قِيلَ لَهُمْ لَا إِلَهَ إِلَّا اللَّهُ يَسْتَكْبِرُونَ |
36 |
ഭ്രാന്തനായ ഒരു കവിക്ക് വേണ്ടി ഞങ്ങള്‍ ഞങ്ങളുടെ ദൈവങ്ങളെ ഉപേക്ഷിച്ച് കളയണമോ എന്ന് ചോദിക്കുകയും ചെയ്യുമായിരുന്നു. |
/content/ayah/audio/hudhaify/037036.mp3
|
وَيَقُولُونَ أَئِنَّا لَتَارِكُوا آلِهَتِنَا لِشَاعِرٍ مَّجْنُونٍ |
37 |
അല്ല, സത്യവും കൊണ്ടാണ് അദ്ദേഹം വന്നത്. (മുമ്പ് വന്ന) ദൈവദൂതന്മാരെ അദ്ദേഹം സത്യപ്പെടുത്തുകയും ചെയ്തിരിക്കുന്നു. |
/content/ayah/audio/hudhaify/037037.mp3
|
بَلْ جَاء بِالْحَقِّ وَصَدَّقَ الْمُرْسَلِينَ |
38 |
തീര്‍ച്ചയായും നിങ്ങള്‍ വേദനയേറിയ ശിക്ഷ ആസ്വദിക്കുക തന്നെ ചെയ്യേണ്ടവരാകുന്നു. |
/content/ayah/audio/hudhaify/037038.mp3
|
إِنَّكُمْ لَذَائِقُو الْعَذَابِ الْأَلِيمِ |
39 |
നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിനു മാത്രമേ നിങ്ങള്‍ക്ക് പ്രതിഫലം നല്കപ്പെടുകയുള്ളു. |
/content/ayah/audio/hudhaify/037039.mp3
|
وَمَا تُجْزَوْنَ إِلَّا مَا كُنتُمْ تَعْمَلُونَ |
40 |
അല്ലാഹുവിന്റെ നിഷ്കളങ്കരായ ദാസന്മാര് ഇതില്‍ നിന്ന് ഒഴിവാകുന്നു. |
/content/ayah/audio/hudhaify/037040.mp3
|
إِلَّا عِبَادَ اللَّهِ الْمُخْلَصِينَ |
41 |
അങ്ങനെയുള്ളവര്‍ക്കാകുന്നു അറിയപ്പെട്ട ഉപജീവനം. |
/content/ayah/audio/hudhaify/037041.mp3
|
أُوْلَئِكَ لَهُمْ رِزْقٌ مَّعْلُومٌ |
42 |
വിവിധ തരം പഴവര്‍ഗങ്ങള്‍. അവര്‍ ആദരിക്കപ്പെടുന്നവരായിരിക്കും. |
/content/ayah/audio/hudhaify/037042.mp3
|
فَوَاكِهُ وَهُم مُّكْرَمُونَ |
43 |
സൌഭാഗ്യത്തിന്റെ സ്വര്‍ഗത്തോപ്പുകളില്‍. |
/content/ayah/audio/hudhaify/037043.mp3
|
فِي جَنَّاتِ النَّعِيمِ |
44 |
അവര്‍ ചില കട്ടിലുകളില്‍ പരസ്പരം അഭിമുഖമായി ഇരിക്കുന്നവരായിരിക്കും. |
/content/ayah/audio/hudhaify/037044.mp3
|
عَلَى سُرُرٍ مُّتَقَابِلِينَ |
45 |
ഒരു തരം ഉറവു ജലം നിറച്ച കോപ്പകള്‍ അവരുടെ ചുറ്റും കൊണ്ടു നടക്കപ്പെടും. |
/content/ayah/audio/hudhaify/037045.mp3
|
يُطَافُ عَلَيْهِم بِكَأْسٍ مِن مَّعِينٍ |
46 |
വെളുത്തതും കുടിക്കുന്നവര്‍ക്ക് ഹൃദ്യവുമായ പാനീയം. |
/content/ayah/audio/hudhaify/037046.mp3
|
بَيْضَاء لَذَّةٍ لِّلشَّارِبِينَ |
47 |
അതില്‍ യാതൊരു ദോഷവുമില്ല. അത് നിമിത്തം അവര്‍ക്ക് ലഹരി ബാധിക്കുകയുമില്ല. |
/content/ayah/audio/hudhaify/037047.mp3
|
لَا فِيهَا غَوْلٌ وَلَا هُمْ عَنْهَا يُنزَفُونَ |
48 |
ദൃഷ്ടി നിയന്ത്രിക്കുന്നവരും വിശാലമായ കണ്ണുകളുള്ളവരുമായ സ്ത്രീകള്‍ അവരുടെ അടുത്ത് ഉണ്ടായിരിക്കും. |
/content/ayah/audio/hudhaify/037048.mp3
|
وَعِنْدَهُمْ قَاصِرَاتُ الطَّرْفِ عِينٌ |
49 |
സൂക്ഷിച്ചു വെക്കപ്പെട്ട മുട്ടകള്‍ പോലെയിരിക്കും അവര്‍. |
/content/ayah/audio/hudhaify/037049.mp3
|
كَأَنَّهُنَّ بَيْضٌ مَّكْنُونٌ |
50 |
ആ സ്വര്‍ഗവാസികളില്‍ ചിലര്‍ ചിലരുടെ നേരെ തിരിഞ്ഞു കൊണ്ട് പരസ്പരം (പല ചോദ്യങ്ങളും) ചോദിക്കും |
/content/ayah/audio/hudhaify/037050.mp3
|
فَأَقْبَلَ بَعْضُهُمْ عَلَى بَعْضٍ يَتَسَاءلُونَ |
51 |
അവരില്‍ നിന്ന് ഒരു വക്താവ് പറയും: തീര്‍ച്ചയായും എനിക്ക് ഒരു കൂട്ടുകാരനുണ്ടായിരുന്നു. |
/content/ayah/audio/hudhaify/037051.mp3
|
قَالَ قَائِلٌ مِّنْهُمْ إِنِّي كَانَ لِي قَرِينٌ |
52 |
അവന് പറയുമായിരുന്നു: തീര്‍ച്ചയായും നീ (പരലോകത്തില്‍) വിശ്വസിക്കുന്നവരുടെ കൂട്ടത്തില്‍ തന്നെയാണോ? |
/content/ayah/audio/hudhaify/037052.mp3
|
يَقُولُ أَئِنَّكَ لَمِنْ الْمُصَدِّقِينَ |
53 |
നാം മരിച്ചിട്ട് മണ്ണും അസ്ഥിശകലങ്ങളുമായി കഴിഞ്ഞാലും നമുക്ക് നമ്മുടെ കര്‍മ്മഫലങ്ങള്‍ നല്‍കപ്പെടുന്നതാണോ? |
/content/ayah/audio/hudhaify/037053.mp3
|
أَئِذَا مِتْنَا وَكُنَّا تُرَابًا وَعِظَامًا أَئِنَّا لَمَدِينُونَ |
54 |
തുടര്‍ന്ന് ആ വക്താവ് (കൂടെയുള്ളവരോട്) പറയും: നിങ്ങള്‍ (ആ കൂട്ടുകാരനെ) എത്തിനോക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ? |
/content/ayah/audio/hudhaify/037054.mp3
|
قَالَ هَلْ أَنتُم مُّطَّلِعُونَ |
55 |
എന്നിട്ട് അദ്ദേഹം എത്തിനോക്കും. അപ്പോള്‍ അദ്ദേഹം അവനെ നരകത്തിന്റെ മദ്ധ്യത്തില്‍ കാണും. |
/content/ayah/audio/hudhaify/037055.mp3
|
فَاطَّلَعَ فَرَآهُ فِي سَوَاء الْجَحِيمِ |
56 |
അദ്ദേഹം (അവനോട്) പറയും: അല്ലാഹുവെ തന്നെയാണ! നീ എന്നെ നാശത്തില്‍ അകപ്പെടുത്തുക തന്നെ ചെയ്തേക്കുമായിരുന്നു. |
/content/ayah/audio/hudhaify/037056.mp3
|
قَالَ تَاللَّهِ إِنْ كِدتَّ لَتُرْدِينِ |
57 |
എന്റെ രക്ഷിതാവിന്റെ അനുഗ്രഹം ഇല്ലായിരുന്നുവെങ്കില്‍ (ആ നരകത്തില്‍) ഹാജരാക്കപ്പെടുന്നവരില്‍ ഞാനും ഉള്‍പെടുമായിരുന്നു. |
/content/ayah/audio/hudhaify/037057.mp3
|
وَلَوْلَا نِعْمَةُ رَبِّي لَكُنتُ مِنَ الْمُحْضَرِينَ |
58 |
(സ്വര്‍ഗവാസികള്‍ പറയും:) ഇനി നാം മരണപ്പെടുന്നവരല്ലല്ലോ |
/content/ayah/audio/hudhaify/037058.mp3
|
أَفَمَا نَحْنُ بِمَيِّتِينَ |
59 |
നമ്മുടെ ആദ്യത്തെ മരണമല്ലാതെ. നാം ശിക്ഷിക്കപ്പെടുന്നവരുമല്ല. |
/content/ayah/audio/hudhaify/037059.mp3
|
إِلَّا مَوْتَتَنَا الْأُولَى وَمَا نَحْنُ بِمُعَذَّبِينَ |
60 |
തീര്‍ച്ചയായും ഇതു തന്നെയാണ് മഹത്തായ ഭാഗ്യം. |
/content/ayah/audio/hudhaify/037060.mp3
|
إِنَّ هَذَا لَهُوَ الْفَوْزُ الْعَظِيمُ |
61 |
ഇതുപോലെയുള്ളതിന് വേണ്ടിയാകട്ടെ പ്രവര്ത്തകന്മാര് പ്രവര്‍ത്തിക്കുന്നത്. |
/content/ayah/audio/hudhaify/037061.mp3
|
لِمِثْلِ هَذَا فَلْيَعْمَلْ الْعَامِلُونَ |
62 |
അതാണോ വിശിഷ്ടമായ സല്‍ക്കാരം? അതല്ല സഖ്ഖൂം വൃക്ഷമാണോ? |
/content/ayah/audio/hudhaify/037062.mp3
|
أَذَلِكَ خَيْرٌ نُّزُلًا أَمْ شَجَرَةُ الزَّقُّومِ |
63 |
തീര്‍ച്ചയായും അതിനെ നാം അക്രമകാരികള്‍ക്ക് ഒരു പരീക്ഷണമാക്കിയിരിക്കുന്നു. |
/content/ayah/audio/hudhaify/037063.mp3
|
إِنَّا جَعَلْنَاهَا فِتْنَةً لِّلظَّالِمِينَ |
64 |
നരകത്തിന്റെ അടിയില്‍ മുളച്ചു പൊങ്ങുന്ന ഒരു വൃക്ഷമത്രെ അത്. |
/content/ayah/audio/hudhaify/037064.mp3
|
إِنَّهَا شَجَرَةٌ تَخْرُجُ فِي أَصْلِ الْجَحِيمِ |
65 |
അതിന്റെ കുല പിശാചുക്കളുടെ തലകള്‍ പോലെയിരിക്കും. |
/content/ayah/audio/hudhaify/037065.mp3
|
طَلْعُهَا كَأَنَّهُ رُؤُوسُ الشَّيَاطِينِ |
66 |
തീര്‍ച്ചയായും അവര്‍ അതില്‍ നിന്ന് തിന്ന് വയറ് നിറക്കുന്നവരായിരിക്കും. |
/content/ayah/audio/hudhaify/037066.mp3
|
فَإِنَّهُمْ لَآكِلُونَ مِنْهَا فَمَالِؤُونَ مِنْهَا الْبُطُونَ |
67 |
പിന്നീട് അവര്‍ക്ക് അതിനു മീതെ ചുട്ടുതിളക്കുന്ന വെള്ളത്തിന്റെ ഒരു ചേരുവയുണ്ട്. |
/content/ayah/audio/hudhaify/037067.mp3
|
ثُمَّ إِنَّ لَهُمْ عَلَيْهَا لَشَوْبًا مِّنْ حَمِيمٍ |
68 |
പിന്നീട് തീര്‍ച്ചയായും അവരുടെ മടക്കം നരകത്തിലേക്ക് തന്നെയാകുന്നു. |
/content/ayah/audio/hudhaify/037068.mp3
|
ثُمَّ إِنَّ مَرْجِعَهُمْ لَإِلَى الْجَحِيمِ |
69 |
തീര്‍ച്ചയായും അവര്‍ തങ്ങളുടെ പിതാക്കളെ കണ്ടെത്തിയത് വഴിപിഴച്ചവരായിട്ടാണ്. |
/content/ayah/audio/hudhaify/037069.mp3
|
إِنَّهُمْ أَلْفَوْا آبَاءهُمْ ضَالِّينَ |
70 |
അങ്ങനെ ഇവര്‍ അവരുടെ (പിതാക്കളുടെ) കാല്പാടുകളിലൂടെ കുതിച്ചു പായുന്നു. |
/content/ayah/audio/hudhaify/037070.mp3
|
فَهُمْ عَلَى آثَارِهِمْ يُهْرَعُونَ |
71 |
ഇവര്‍ക്ക് മുമ്പ് പൂര്‍വ്വികരില്‍ അധികപേരും വഴിപിഴച്ചു പോകുക തന്നെയാണുണ്ടായത്. |
/content/ayah/audio/hudhaify/037071.mp3
|
وَلَقَدْ ضَلَّ قَبْلَهُمْ أَكْثَرُ الْأَوَّلِينَ |
72 |
അവരില്‍ നാം താക്കീതുകാരെ നിയോഗിക്കുകയുമുണ്ടായിട്ടുണ്ട്. |
/content/ayah/audio/hudhaify/037072.mp3
|
وَلَقَدْ أَرْسَلْنَا فِيهِم مُّنذِرِينَ |
73 |
എന്നിട്ട് നോക്കൂ; ആ താക്കീത് നല്‍കപ്പെട്ടവരുടെ പര്യവസാനം എങ്ങനെയായിരുന്നു വെന്ന്. |
/content/ayah/audio/hudhaify/037073.mp3
|
فَانظُرْ كَيْفَ كَانَ عَاقِبَةُ الْمُنذَرِينَ |
74 |
അല്ലാഹുവിന്റെ നിഷ്കളങ്കരായ ദാസന്മാര് ഒഴികെ. |
/content/ayah/audio/hudhaify/037074.mp3
|
إِلَّا عِبَادَ اللَّهِ الْمُخْلَصِينَ |
75 |
നൂഹ് നമ്മെ വിളിക്കുകയുണ്ടായി. അപ്പോള്‍ ഉത്തരം നല്കിയവന് എത്ര നല്ലവന്‍! |
/content/ayah/audio/hudhaify/037075.mp3
|
وَلَقَدْ نَادَانَا نُوحٌ فَلَنِعْمَ الْمُجِيبُونَ |
76 |
അദ്ദേഹത്തെയും അദ്ദേഹത്തിന്റെ ആളുകളെയും നാം വമ്പിച്ച ദുരന്തത്തില്‍ നിന്ന് രക്ഷപ്പെടുത്തി. |
/content/ayah/audio/hudhaify/037076.mp3
|
وَنَجَّيْنَاهُ وَأَهْلَهُ مِنَ الْكَرْبِ الْعَظِيمِ |
77 |
അദ്ദേഹത്തിന്റെ സന്തതികളെ നാം (ഭൂമിയില്‍) നിലനില്‍ക്കുന്നവരാക്കുകയും. |
/content/ayah/audio/hudhaify/037077.mp3
|
وَجَعَلْنَا ذُرِّيَّتَهُ هُمْ الْبَاقِينَ |
78 |
പില്ക്കാലത്ത് വന്നവരില്‍ അദ്ദേഹത്തെപറ്റിയുള്ള സല്‍കീര്‍ത്തി നാം അവശേഷിപ്പിക്കുകയും ചെയ്തു. |
/content/ayah/audio/hudhaify/037078.mp3
|
وَتَرَكْنَا عَلَيْهِ فِي الْآخِرِينَ |
79 |
ലോകരില്‍ നൂഹിന് സമാധാനം! |
/content/ayah/audio/hudhaify/037079.mp3
|
سَلَامٌ عَلَى نُوحٍ فِي الْعَالَمِينَ |
80 |
തീര്‍ച്ചയായും അപ്രകാരമാണ് സദ്വൃത്തന്‍മാര്‍ക്ക് നാം പ്രതിഫലം നല്‍കുന്നത്. |
/content/ayah/audio/hudhaify/037080.mp3
|
إِنَّا كَذَلِكَ نَجْزِي الْمُحْسِنِينَ |
81 |
തീര്‍ച്ചയായും അദ്ദേഹം നമ്മുടെ സത്യവിശ്വാസികളായ ദാസന്മാരുടെ കൂട്ടത്തിലാകുന്നു. |
/content/ayah/audio/hudhaify/037081.mp3
|
إِنَّهُ مِنْ عِبَادِنَا الْمُؤْمِنِينَ |
82 |
പിന്നീട് നാം മറ്റുള്ളവരെ മുക്കിനശിപ്പിച്ചു. |
/content/ayah/audio/hudhaify/037082.mp3
|
ثُمَّ أَغْرَقْنَا الْآخَرِينَ |
83 |
തീര്‍ച്ചയായും അദ്ദേഹത്തിന്റെ കക്ഷികളില്‍ പെട്ട ആള് തന്നെയാകുന്നു ഇബ്രാഹീം. |
/content/ayah/audio/hudhaify/037083.mp3
|
وَإِنَّ مِن شِيعَتِهِ لَإِبْرَاهِيمَ |
84 |
നിഷ്കളങ്കമായ ഹൃദയത്തോടു കൂടി അദ്ദേഹം തന്റെ രക്ഷിതാവിങ്കല്‍ വന്ന സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു.) |
/content/ayah/audio/hudhaify/037084.mp3
|
إِذْ جَاء رَبَّهُ بِقَلْبٍ سَلِيمٍ |
85 |
തന്റെ പിതാവിനോടും ജനതയോടും അദ്ദേഹം ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം: എന്തൊന്നിനെയാണ് നിങ്ങള്‍ ആരാധിക്കുന്നത്? |
/content/ayah/audio/hudhaify/037085.mp3
|
إِذْ قَالَ لِأَبِيهِ وَقَوْمِهِ مَاذَا تَعْبُدُونَ |
86 |
അല്ലാഹുവിന്നു പുറമെ വ്യാജമായി നിങ്ങള്‍ മറ്റു ദൈവങ്ങളെ ആഗ്രഹിക്കുകയാണോ? |
/content/ayah/audio/hudhaify/037086.mp3
|
أَئِفْكًا آلِهَةً دُونَ اللَّهِ تُرِيدُونَ |
87 |
അപ്പോള്‍ ലോകരക്ഷിതാവിനെപ്പറ്റി നിങ്ങളുടെ വിചാരമെന്താണ്? |
/content/ayah/audio/hudhaify/037087.mp3
|
فَمَا ظَنُّكُم بِرَبِّ الْعَالَمِينَ |
88 |
എന്നിട്ട് അദ്ദേഹം നക്ഷത്രങ്ങളുടെ നേരെ ഒരു നോട്ടം നോക്കി. |
/content/ayah/audio/hudhaify/037088.mp3
|
فَنَظَرَ نَظْرَةً فِي النُّجُومِ |
89 |
തുടര്‍ന്ന് അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും എനിക്ക് അസുഖമാകുന്നു. |
/content/ayah/audio/hudhaify/037089.mp3
|
فَقَالَ إِنِّي سَقِيمٌ |
90 |
അപ്പോള്‍ അവര്‍ അദ്ദേഹത്തെ വിട്ട് പിന്തിരിഞ്ഞു പോയി. |
/content/ayah/audio/hudhaify/037090.mp3
|
فَتَوَلَّوْا عَنْهُ مُدْبِرِينَ |
91 |
എന്നിട്ട് അദ്ദേഹം അവരുടെ ദൈവങ്ങളുടെ നേര്‍ക്ക് തിരിഞ്ഞിട്ടു പറഞ്ഞു: നിങ്ങള്‍ തിന്നുന്നില്ലേ? |
/content/ayah/audio/hudhaify/037091.mp3
|
فَرَاغَ إِلَى آلِهَتِهِمْ فَقَالَ أَلَا تَأْكُلُونَ |
92 |
നിങ്ങള്‍ക്കെന്തുപറ്റി? നിങ്ങള്‍ മിണ്ടുന്നില്ലല്ലോ? |
/content/ayah/audio/hudhaify/037092.mp3
|
مَا لَكُمْ لَا تَنطِقُونَ |
93 |
തുടര്‍ന്ന് അദ്ദേഹം അവയുടെ നേരെ തിരിഞ്ഞു വലതുകൈ കൊണ്ട് ഊക്കോടെ അവയെ വെട്ടിക്കളഞ്ഞു. |
/content/ayah/audio/hudhaify/037093.mp3
|
فَرَاغَ عَلَيْهِمْ ضَرْبًا بِالْيَمِينِ |
94 |
എന്നിട്ട് അവര്‍ അദ്ദേഹത്തിന്റെ അടുത്തേക്ക് കുതിച്ച് ചെന്നു. |
/content/ayah/audio/hudhaify/037094.mp3
|
فَأَقْبَلُوا إِلَيْهِ يَزِفُّونَ |
95 |
അദ്ദേഹം പറഞ്ഞു: നിങ്ങള്‍ തന്നെ കൊത്തിയുണ്ടാക്കുന്നവയെയാണോ നിങ്ങള്‍ ആരാധിക്കുന്നത്? |
/content/ayah/audio/hudhaify/037095.mp3
|
قَالَ أَتَعْبُدُونَ مَا تَنْحِتُونَ |
96 |
അല്ലാഹുവാണല്ലോ നിങ്ങളെയും നിങ്ങള്‍ നിര്‍മിക്കുന്നവയെയും സൃഷ്ടിച്ചത്. |
/content/ayah/audio/hudhaify/037096.mp3
|
وَاللَّهُ خَلَقَكُمْ وَمَا تَعْمَلُونَ |
97 |
അവര്‍ (അന്യോന്യം) പറഞ്ഞു: നിങ്ങള്‍ അവന്ന് (ഇബ്രാഹീമിന്) വേണ്ടി ഒരു ചൂള പണിയുക. എന്നിട്ടവനെ ജ്വലിക്കുന്ന അഗ്നിയില്‍ ഇട്ടേക്കുക. |
/content/ayah/audio/hudhaify/037097.mp3
|
قَالُوا ابْنُوا لَهُ بُنْيَانًا فَأَلْقُوهُ فِي الْجَحِيمِ |
98 |
അങ്ങനെ അദ്ദേഹത്തിന്റെ കാര്യത്തില്‍ അവര്‍ ഒരു തന്ത്രം ഉദ്ദേശിച്ചു. എന്നാല്‍ നാം അവരെ ഏറ്റവും അധമന്മാരാക്കുകയാണ് ചെയ്തത്. |
/content/ayah/audio/hudhaify/037098.mp3
|
فَأَرَادُوا بِهِ كَيْدًا فَجَعَلْنَاهُمُ الْأَسْفَلِينَ |
99 |
അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും ഞാന്‍ എന്റെ രക്ഷിതാവിങ്കലേക്ക് പോകുകയാണ്. അവന് എനിക്ക് വഴി കാണിക്കുന്നതാണ്. |
/content/ayah/audio/hudhaify/037099.mp3
|
وَقَالَ إِنِّي ذَاهِبٌ إِلَى رَبِّي سَيَهْدِينِ |
100 |
എന്റെ രക്ഷിതാവേ, സദ്വൃത്തരില്‍ ഒരാളെ നീ എനിക്ക് (പുത്രനായി) പ്രദാനം ചെയ്യേണമേ. |
/content/ayah/audio/hudhaify/037100.mp3
|
رَبِّ هَبْ لِي مِنَ الصَّالِحِينَ |
101 |
അപ്പോള്‍ സഹനശീലനായ ഒരു ബാലനെപ്പറ്റി നാം അദ്ദേഹത്തിന് സന്തോഷവാര്‍ത്ത അറിയിച്ചു. |
/content/ayah/audio/hudhaify/037101.mp3
|
فَبَشَّرْنَاهُ بِغُلَامٍ حَلِيمٍ |
102 |
എന്നിട്ട് ആ ബാലന് അദ്ദേഹത്തോടൊപ്പം പ്രയത്നിക്കാനുള്ള പ്രായമെത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്റെ കുഞ്ഞുമകനേ! ഞാന്‍ നിന്നെ അറുക്കണമെന്ന് ഞാന്‍ സ്വപ്നത്തില്‍ കാണുന്നു. അതുകൊണ്ട് നോക്കൂ: നീ എന്താണ് അഭിപ്രായപ്പെടുന്നത്? അവന് പറഞ്ഞു: എന്റെ പിതാവേ, കല്പിക്കപ്പെടുന്നതെന്തോ അത് താങ്കള്‍ ചെയ്തുകൊള്ളുക. അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം ക്ഷമാശീലരുടെ കൂട്ടത്തില്‍ താങ്കള്‍ എന്നെ കണ്ടെത്തുന്നതാണ്. |
/content/ayah/audio/hudhaify/037102.mp3
|
فَلَمَّا بَلَغَ مَعَهُ السَّعْيَ قَالَ يَا بُنَيَّ إِنِّي أَرَى فِي الْمَنَامِ أَنِّي أَذْبَحُكَ فَانظُرْ مَاذَا تَرَى قَالَ يَا أَبَتِ افْعَلْ مَا تُؤْمَرُ سَتَجِدُنِي إِن شَاء اللَّهُ مِنَ الصَّابِرِينَ |
103 |
അങ്ങനെ അവര്‍ ഇരുവരും (കല്പനക്ക്) കീഴ്പെടുകയും, അവനെ നെറ്റി (ചെന്നി) മേല്‍ ചെരിച്ചു കിടത്തുകയും ചെയ്ത സന്ദര്‍ഭം! |
/content/ayah/audio/hudhaify/037103.mp3
|
فَلَمَّا أَسْلَمَا وَتَلَّهُ لِلْجَبِينِ |
104 |
നാം അദ്ദേഹത്തെ വിളിച്ചുപറഞ്ഞു: ഹേ! ഇബ്രാഹീം, |
/content/ayah/audio/hudhaify/037104.mp3
|
وَنَادَيْنَاهُ أَنْ يَا إِبْرَاهِيمُ |
105 |
തീര്‍ച്ചയായും നീ സ്വപ്നം സാക്ഷാത്കരിച്ചിരിക്കുന്നു. തീര്‍ച്ചയായും അപ്രകാരമാണ് നാം സദ്വൃത്തര്‍ക്ക് പ്രതിഫലം നല്‍കുന്നത്. |
/content/ayah/audio/hudhaify/037105.mp3
|
قَدْ صَدَّقْتَ الرُّؤْيَا إِنَّا كَذَلِكَ نَجْزِي الْمُحْسِنِينَ |
106 |
തീര്‍ച്ചയായും ഇത് സ്പഷ്ടമായ പരീക്ഷണം തന്നെയാണ്. |
/content/ayah/audio/hudhaify/037106.mp3
|
إِنَّ هَذَا لَهُوَ الْبَلَاء الْمُبِينُ |
107 |
അവന്ന് പകരം ബലിയര്‍പ്പിക്കാനായി മഹത്തായ ഒരു ബലിമൃഗത്തെ നാം നല്‍കുകയും ചെയ്തു. |
/content/ayah/audio/hudhaify/037107.mp3
|
وَفَدَيْنَاهُ بِذِبْحٍ عَظِيمٍ |
108 |
പില്‍ക്കാലക്കാരില്‍ അദ്ദേഹത്തിന്റെ (ഇബ്രാഹീമിന്റെ) സല്‍കീര്‍ത്തി നാം അവശേഷിപ്പിക്കുകയും ചെയ്തു. |
/content/ayah/audio/hudhaify/037108.mp3
|
وَتَرَكْنَا عَلَيْهِ فِي الْآخِرِينَ |
109 |
ഇബ്രാഹീമിന് സമാധാനം! |
/content/ayah/audio/hudhaify/037109.mp3
|
سَلَامٌ عَلَى إِبْرَاهِيمَ |
110 |
അപ്രകാരമാണ് നാം സദ്വൃത്തര്‍ക്ക് പ്രതിഫലം നല്‍കുന്നത്. |
/content/ayah/audio/hudhaify/037110.mp3
|
كَذَلِكَ نَجْزِي الْمُحْسِنِينَ |
111 |
തീര്‍ച്ചയയും അദ്ദേഹം നമ്മുടെ സത്യവിശ്വാസികളായ ദാസന്മാരില് പെട്ടവനാകുന്നു. |
/content/ayah/audio/hudhaify/037111.mp3
|
إِنَّهُ مِنْ عِبَادِنَا الْمُؤْمِنِينَ |
112 |
ഇഷാഖ് എന്ന മകന്റെ ജനനത്തെപ്പറ്റിയും അദ്ദേഹത്തിന് നാം സന്തോഷവാര്‍ത്ത അറിയിച്ചു. സദ്വൃത്തരില്‍ പെട്ട ഒരു പ്രവാചകന് എന്ന നിലയില്‍. |
/content/ayah/audio/hudhaify/037112.mp3
|
وَبَشَّرْنَاهُ بِإِسْحَاقَ نَبِيًّا مِّنَ الصَّالِحِينَ |
113 |
അദ്ദേഹത്തിനും ഇഷാഖിനും നാം അനുഗ്രഹം നല്‍കുകയും ചെയ്തു. അവര്‍ ഇരുവരുടെയും സന്തതികളില്‍ സദ്വൃത്തരുണ്ട്. സ്വന്തത്തോട് തന്നെ സ്പഷ്ടമായ അന്യായം ചെയ്യുന്നവരുമുണ്ട്. |
/content/ayah/audio/hudhaify/037113.mp3
|
وَبَارَكْنَا عَلَيْهِ وَعَلَى إِسْحَاقَ وَمِن ذُرِّيَّتِهِمَا مُحْسِنٌ وَظَالِمٌ لِّنَفْسِهِ مُبِينٌ |
114 |
തീര്‍ച്ചയായും മൂസായോടും ഹാറൂനോടും നാം ഔദാര്യം കാണിച്ചു. |
/content/ayah/audio/hudhaify/037114.mp3
|
وَلَقَدْ مَنَنَّا عَلَى مُوسَى وَهَارُونَ |
115 |
അവര്‍ ഇരുവരെയും അവരുടെ ജനതയെയും മഹാദുരിതത്തില്‍ നിന്ന് നാം രക്ഷപ്പെടുത്തുകയും ചെയ്തു. |
/content/ayah/audio/hudhaify/037115.mp3
|
وَنَجَّيْنَاهُمَا وَقَوْمَهُمَا مِنَ الْكَرْبِ الْعَظِيمِ |
116 |
അവരെ നാം സഹായിക്കുകയും അങ്ങനെ വിജയികള്‍ അവര്‍ തന്നെ ആകുകയും ചെയ്തു. |
/content/ayah/audio/hudhaify/037116.mp3
|
وَنَصَرْنَاهُمْ فَكَانُوا هُمُ الْغَالِبِينَ |
117 |
അവര്‍ക്ക് രണ്ടുപേര്‍ക്കും നാം (കാര്യങ്ങള്‍) വ്യക്തമാക്കുന്ന ഗ്രന്ഥം നല്‍കുകയും, |
/content/ayah/audio/hudhaify/037117.mp3
|
وَآتَيْنَاهُمَا الْكِتَابَ الْمُسْتَبِينَ |
118 |
അവരെ നേരായ പാതയിലേക്ക് നയിക്കുകയും ചെയ്തു. |
/content/ayah/audio/hudhaify/037118.mp3
|
وَهَدَيْنَاهُمَا الصِّرَاطَ الْمُسْتَقِيمَ |
119 |
പില്‍ക്കാലക്കാരില്‍ അവരുടെ സല്‍കീര്‍ത്തി നാം അവശേഷിപ്പിക്കുകയും ചെയ്തു. |
/content/ayah/audio/hudhaify/037119.mp3
|
وَتَرَكْنَا عَلَيْهِمَا فِي الْآخِرِينَ |
120 |
മൂസായ്ക്കും ഹാറൂന്നും സമാധാനം! |
/content/ayah/audio/hudhaify/037120.mp3
|
سَلَامٌ عَلَى مُوسَى وَهَارُونَ |
121 |
തീര്‍ച്ചയായും അപ്രകാരമാകുന്നു സദ്വൃത്തര്‍ക്ക് നാം പ്രതിഫലം നല്‍കുന്നത്. |
/content/ayah/audio/hudhaify/037121.mp3
|
إِنَّا كَذَلِكَ نَجْزِي الْمُحْسِنِينَ |
122 |
തീര്‍ച്ചയായും അവര്‍ ഇരുവരും നമ്മുടെ സത്യവിശ്വാസികളായ ദാസന്മാരുടെ കൂട്ടത്തിലാകുന്നു. |
/content/ayah/audio/hudhaify/037122.mp3
|
إِنَّهُمَا مِنْ عِبَادِنَا الْمُؤْمِنِينَ |
123 |
ഇല്യാസും ദൂതന്മാരിലൊരാള് തന്നെ. |
/content/ayah/audio/hudhaify/037123.mp3
|
وَإِنَّ إِلْيَاسَ لَمِنْ الْمُرْسَلِينَ |
124 |
അദ്ദേഹം തന്റെ ജനതയോട് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം: നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ? |
/content/ayah/audio/hudhaify/037124.mp3
|
إِذْ قَالَ لِقَوْمِهِ أَلَا تَتَّقُونَ |
125 |
നിങ്ങള്‍ ബഅ്ലൈന്‍ വിളിച്ച് പ്രാര്‍ത്ഥിക്കുകയും, ഏറ്റവും നല്ല സൃഷ്ടികര്‍ത്താവിനെ വിട്ടുകളയുകയുമാണോ? |
/content/ayah/audio/hudhaify/037125.mp3
|
أَتَدْعُونَ بَعْلًا وَتَذَرُونَ أَحْسَنَ الْخَالِقِينَ |
126 |
അഥവാ നിങ്ങളുടെയും നിങ്ങളുടെ പൂര്‍വ്വപിതാക്കളുടെയും രക്ഷിതാവായ അല്ലാഹുവെ. |
/content/ayah/audio/hudhaify/037126.mp3
|
وَاللَّهَ رَبَّكُمْ وَرَبَّ آبَائِكُمُ الْأَوَّلِينَ |
127 |
അപ്പോള്‍ അവര്‍ അദ്ദേഹത്തെ നിഷേധിച്ചു കളഞ്ഞു. അതിനാല്‍ അവര്‍ (ശിക്ഷയ്ക്ക്) ഹാജരാക്കപ്പെടുക തന്നെ ചെയ്യും. |
/content/ayah/audio/hudhaify/037127.mp3
|
فَكَذَّبُوهُ فَإِنَّهُمْ لَمُحْضَرُونَ |
128 |
അല്ലാഹുവിന്റെ നിഷ്കളങ്കരായ ദാസന്മാര് ഒഴികെ. |
/content/ayah/audio/hudhaify/037128.mp3
|
إِلَّا عِبَادَ اللَّهِ الْمُخْلَصِينَ |
129 |
പില്‍ക്കാലക്കാരില്‍ അദ്ദേഹത്തിന്റെ സല്‍കീര്‍ത്തി നാം അവശേഷിപ്പിക്കുകയും ചെയ്തു. |
/content/ayah/audio/hudhaify/037129.mp3
|
وَتَرَكْنَا عَلَيْهِ فِي الْآخِرِينَ |
130 |
ഇല്യാസിന് സമാധാനം! |
/content/ayah/audio/hudhaify/037130.mp3
|
سَلَامٌ عَلَى إِلْ يَاسِينَ |
131 |
തീര്‍ച്ചയായും അപ്രകാരമാകുന്നു സദ്വൃത്തര്‍ക്ക് നാം പ്രതിഫലം നല്‍കുന്നത്. |
/content/ayah/audio/hudhaify/037131.mp3
|
إِنَّا كَذَلِكَ نَجْزِي الْمُحْسِنِينَ |
132 |
തീര്‍ച്ചയായും അദ്ദേഹം നമ്മുടെ സത്യവിശ്വാസികളായ ദാസന്മാരുടെ കൂട്ടത്തിലാകുന്നു. |
/content/ayah/audio/hudhaify/037132.mp3
|
إِنَّهُ مِنْ عِبَادِنَا الْمُؤْمِنِينَ |
133 |
ലൂത്വും ദൂതന്മാരിലൊരാള് തന്നെ. |
/content/ayah/audio/hudhaify/037133.mp3
|
وَإِنَّ لُوطًا لَّمِنَ الْمُرْسَلِينَ |
134 |
അദ്ദേഹത്തെയും അദ്ദേഹത്തിന്റെ ആളുകളേയും മുഴുവന്‍ നാം രക്ഷപ്പെടുത്തിയ സന്ദര്‍ഭം (ശ്രദ്ധേയമത്രെ). |
/content/ayah/audio/hudhaify/037134.mp3
|
إِذْ نَجَّيْنَاهُ وَأَهْلَهُ أَجْمَعِينَ |
135 |
പിന്മാറി നിന്നവരില്‍പ്പെട്ട ഒരു കിഴവിയൊഴികെ. |
/content/ayah/audio/hudhaify/037135.mp3
|
إِلَّا عَجُوزًا فِي الْغَابِرِينَ |
136 |
പിന്നെ മറ്റുള്ളവരെ നാം തകര്‍ത്തു കളഞ്ഞു. |
/content/ayah/audio/hudhaify/037136.mp3
|
ثُمَّ دَمَّرْنَا الْآخَرِينَ |
137 |
തീര്‍ച്ചയായും നിങ്ങള്‍ രാവിലെ അവരുടെ അടുത്തു കൂടി കടന്നു പോവാറുണ്ട്. |
/content/ayah/audio/hudhaify/037137.mp3
|
وَإِنَّكُمْ لَتَمُرُّونَ عَلَيْهِم مُّصْبِحِينَ |
138 |
രാത്രിയിലും. എന്നിട്ടും നിങ്ങള്‍ ചിന്തിച്ച് ഗ്രഹിക്കുന്നില്ലേ? |
/content/ayah/audio/hudhaify/037138.mp3
|
وَبِاللَّيْلِ أَفَلَا تَعْقِلُونَ |
139 |
യൂനുസും ദൂതന്മാരിലൊരാള് തന്നെ. |
/content/ayah/audio/hudhaify/037139.mp3
|
وَإِنَّ يُونُسَ لَمِنَ الْمُرْسَلِينَ |
140 |
അദ്ദേഹം ഭാരം നിറച്ച കപ്പലിലേക്ക് ഒളിച്ചോടിയ സന്ദര്‍ഭം (ശ്രദ്ധേയമത്രെ). |
/content/ayah/audio/hudhaify/037140.mp3
|
إِذْ أَبَقَ إِلَى الْفُلْكِ الْمَشْحُونِ |
141 |
എന്നിട്ട് അദ്ദേഹം (കപ്പല്‍ യാത്രക്കാരോടൊപ്പം) നറുക്കെടുപ്പില്‍ പങ്കെടുത്തു. അപ്പോള്‍ അദ്ദേഹം പരാജിതരുടെ കൂട്ടത്തിലായിപോയി. |
/content/ayah/audio/hudhaify/037141.mp3
|
فَسَاهَمَ فَكَانَ مِنْ الْمُدْحَضِينَ |
142 |
അങ്ങനെ അദ്ദേഹം ആക്ഷേപത്തിന് അര്‍ഹനായിരിക്കെ ആ വന്‍മത്സ്യം അദ്ദേഹത്തെ വിഴുങ്ങി. |
/content/ayah/audio/hudhaify/037142.mp3
|
فَالْتَقَمَهُ الْحُوتُ وَهُوَ مُلِيمٌ |
143 |
എന്നാല്‍ അദ്ദേഹം അല്ലാഹുവിന്റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കുന്നവരുടെ കൂട്ടത്തിലായിരുന്നില്ലെങ്കില്‍ |
/content/ayah/audio/hudhaify/037143.mp3
|
فَلَوْلَا أَنَّهُ كَانَ مِنْ الْمُسَبِّحِينَ |
144 |
ജനങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ദിവസം വരെ അതിന്റെ വയറ്റില്‍ തന്നെ അദ്ദേഹത്തിന് കഴിഞ്ഞ് കൂടേണ്ടി വരുമായിരുന്നു. |
/content/ayah/audio/hudhaify/037144.mp3
|
لَلَبِثَ فِي بَطْنِهِ إِلَى يَوْمِ يُبْعَثُونَ |
145 |
എന്നിട്ട് അദ്ദേഹത്തെ അനാരോഗ്യവാനായ നിലയില്‍ തുറന്ന സ്ഥലത്തേക്ക് നാം തള്ളി |
/content/ayah/audio/hudhaify/037145.mp3
|
فَنَبَذْنَاهُ بِالْعَرَاء وَهُوَ سَقِيمٌ |
146 |
അദ്ദേഹത്തിന്റെ മേല്‍ നാം യഖ്ത്വീന്‍ വൃക്ഷം മുളപ്പിക്കുകയും ചെയ്തു. |
/content/ayah/audio/hudhaify/037146.mp3
|
وَأَنبَتْنَا عَلَيْهِ شَجَرَةً مِّن يَقْطِينٍ |
147 |
അദ്ദേഹത്തെ നാം ഒരു ലക്ഷമോ അതിലധികമോ വരുന്ന ജനവിഭാഗത്തിലേക്ക് നിയോഗിച്ചു. |
/content/ayah/audio/hudhaify/037147.mp3
|
وَأَرْسَلْنَاهُ إِلَى مِئَةِ أَلْفٍ أَوْ يَزِيدُونَ |
148 |
അങ്ങനെ അവര്‍ വിശ്വസിക്കുകയും തല്‍ഫലമായി കുറെ കാലത്തേക്ക് അവര്‍ക്ക് നാം സുഖജീവിതം നല്‍കുകയും ചെയ്തു. |
/content/ayah/audio/hudhaify/037148.mp3
|
فَآمَنُوا فَمَتَّعْنَاهُمْ إِلَى حِينٍ |
149 |
എന്നാല്‍ (നബിയേ,) നീ അവരോട് (ബഹുദൈവവിശ്വാസികളോട്) അഭിപ്രായം ആരായുക; നിന്റെ രക്ഷിതാവിന് പെണ്മക്കളും അവര്‍ക്ക് ആണ്‍മക്കളുമാണോ എന്ന്. |
/content/ayah/audio/hudhaify/037149.mp3
|
فَاسْتَفْتِهِمْ أَلِرَبِّكَ الْبَنَاتُ وَلَهُمُ الْبَنُونَ |
150 |
അതല്ല നാം മലക്കുകളെ സ്ത്രീകളായി സൃഷ്ടിച്ചതിന് അവര്‍ ദൃക്സാക്ഷികളായിരുന്നോ? |
/content/ayah/audio/hudhaify/037150.mp3
|
أَمْ خَلَقْنَا الْمَلَائِكَةَ إِنَاثًا وَهُمْ شَاهِدُونَ |
151 |
അറിഞ്ഞേക്കുക: അവര്‍ പറയുന്നത് തീര്‍ച്ചയായും അവരുടെ വ്യാജനിര്‍മിതിയില്‍ പെട്ടതാകുന്നു. |
/content/ayah/audio/hudhaify/037151.mp3
|
أَلَا إِنَّهُم مِّنْ إِفْكِهِمْ لَيَقُولُونَ |
152 |
അല്ലാഹു സന്തതികള്‍ക്കു ജന്മം നല്‍കിയിട്ടുണ്ടെന്ന്. തീര്‍ച്ചയായും അവര്‍ കള്ളം പറയുന്നവര്‍ തന്നെയാകുന്നു. |
/content/ayah/audio/hudhaify/037152.mp3
|
وَلَدَ اللَّهُ وَإِنَّهُمْ لَكَاذِبُونَ |
153 |
ആണ്‍മക്കളെക്കാളുപരിയായി അവന് പെണ്മക്കളെ തെരഞ്ഞെടുത്തുവെന്നോ? |
/content/ayah/audio/hudhaify/037153.mp3
|
أَصْطَفَى الْبَنَاتِ عَلَى الْبَنِينَ |
154 |
നിങ്ങള്‍ക്കെന്തുപറ്റി? എപ്രകാരമാണ് നിങ്ങള്‍ വിധികല്‍പിക്കുന്നത്? |
/content/ayah/audio/hudhaify/037154.mp3
|
مَا لَكُمْ كَيْفَ تَحْكُمُونَ |
155 |
നിങ്ങള്‍ ആലോചിച്ച് നോക്കുന്നില്ലേ? |
/content/ayah/audio/hudhaify/037155.mp3
|
أَفَلَا تَذَكَّرُونَ |
156 |
അതല്ല, വ്യക്തമായ വല്ല പ്രമാണവും നിങ്ങള്‍ക്കു കിട്ടിയിട്ടുണ്ടോ? |
/content/ayah/audio/hudhaify/037156.mp3
|
أَمْ لَكُمْ سُلْطَانٌ مُّبِينٌ |
157 |
എന്നാല്‍ നിങ്ങള്‍ നിങ്ങളുടെ രേഖ കൊണ്ടുവരുവിന്‍; നിങ്ങള്‍ സത്യവാന്മാരാണെങ്കില്. |
/content/ayah/audio/hudhaify/037157.mp3
|
فَأْتُوا بِكِتَابِكُمْ إِن كُنتُمْ صَادِقِينَ |
158 |
അല്ലാഹുവിനും ജിന്നുകള്‍ക്കുമിടയില്‍ അവര്‍ കുടുംബബന്ധം സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു. എന്നാല്‍ തീര്‍ച്ചയായും തങ്ങള്‍ ശിക്ഷയ്ക്ക് ഹാജരാക്കപ്പെടുക തന്നെ ചെയ്യുമെന്ന് ജിന്നുകള്‍ മനസ്സിലാക്കിയിട്ടുണ്ട്. |
/content/ayah/audio/hudhaify/037158.mp3
|
وَجَعَلُوا بَيْنَهُ وَبَيْنَ الْجِنَّةِ نَسَبًا وَلَقَدْ عَلِمَتِ الْجِنَّةُ إِنَّهُمْ لَمُحْضَرُونَ |
159 |
അവര്‍ ചമച്ചു പറയുന്നതില്‍ നിന്നെല്ലാം അല്ലാഹു എത്രയോ പരിശുദ്ധന്! |
/content/ayah/audio/hudhaify/037159.mp3
|
سُبْحَانَ اللَّهِ عَمَّا يَصِفُونَ |
160 |
എന്നാല്‍ അല്ലാഹുവിന്റെ നിഷ്കളങ്കരായ ദാസന്മാര് (ഇതില്‍ നിന്നെല്ലാം) ഒഴിവാകുന്നു. |
/content/ayah/audio/hudhaify/037160.mp3
|
إِلَّا عِبَادَ اللَّهِ الْمُخْلَصِينَ |
161 |
എന്നാല്‍ നിങ്ങള്‍ക്കും നിങ്ങള്‍ എന്തിനെ ആരാധിക്കുന്നുവോ അവയ്ക്കും |
/content/ayah/audio/hudhaify/037161.mp3
|
فَإِنَّكُمْ وَمَا تَعْبُدُونَ |
162 |
അല്ലാഹുവിന്നെതിരായി (ആരെയും) കുഴപ്പത്തിലാക്കാനാവില്ല; തീര്‍ച്ച. |
/content/ayah/audio/hudhaify/037162.mp3
|
مَا أَنتُمْ عَلَيْهِ بِفَاتِنِينَ |
163 |
നരകത്തില്‍ വെന്തെരിയാന്‍ പോകുന്നവനാരോ അവനെയല്ലാതെ. |
/content/ayah/audio/hudhaify/037163.mp3
|
إِلَّا مَنْ هُوَ صَالِ الْجَحِيمِ |
164 |
(മലക്കുകള്‍ ഇപ്രകാരം പറയും:) നിശ്ചിതമായ ഓരോ സ്ഥാനമുള്ളവരായിട്ടല്ലാതെ ഞങ്ങളില്‍ ആരും തന്നെയില്ല. |
/content/ayah/audio/hudhaify/037164.mp3
|
وَمَا مِنَّا إِلَّا لَهُ مَقَامٌ مَّعْلُومٌ |
165 |
തീര്‍ച്ചയായും ഞങ്ങള്‍ തന്നെയാണ് അണിനിരന്ന് നില്ക്കുന്നവര്. |
/content/ayah/audio/hudhaify/037165.mp3
|
وَإِنَّا لَنَحْنُ الصَّافُّونَ |
166 |
തീര്‍ച്ചയായും ഞങ്ങള്‍ തന്നെയാണ് (അല്ലാഹുവിന്റെ) പരിശുദ്ധിയെ പ്രകീര്‍ത്തിക്കുന്നവര്‍. |
/content/ayah/audio/hudhaify/037166.mp3
|
وَإِنَّا لَنَحْنُ الْمُسَبِّحُونَ |
167 |
തീര്‍ച്ചയായും അവര്‍ (സത്യനിഷേധികള്‍) ഇപ്രകാരം പറയാറുണ്ടായിരുന്നു: |
/content/ayah/audio/hudhaify/037167.mp3
|
وَإِنْ كَانُوا لَيَقُولُونَ |
168 |
പൂര്വ്വികന്മാരില് നിന്ന് ലഭിച്ച വല്ല ഉല്‍ബോധനവും ഞങ്ങളുടെ പക്കല്‍ ഉണ്ടായിരുന്നെങ്കില്‍ |
/content/ayah/audio/hudhaify/037168.mp3
|
لَوْ أَنَّ عِندَنَا ذِكْرًا مِّنْ الْأَوَّلِينَ |
169 |
ഞങ്ങള്‍ അല്ലാഹുവിന്റെ നിഷ്കളങ്കരായ ദാസന്മാരാവുക തന്നെ ചെയ്യുമായിരുന്നു. |
/content/ayah/audio/hudhaify/037169.mp3
|
لَكُنَّا عِبَادَ اللَّهِ الْمُخْلَصِينَ |
170 |
എന്നിട്ട് അവര്‍ ഇതില്‍ (ഈ വേദഗ്രന്ഥത്തില്‍) അവിശ്വസിക്കുകയാണ് ചെയ്തത്. അതിനാല്‍ അവര്‍ പിന്നീട് (കാര്യം) മനസ്സിലാക്കിക്കൊള്ളും. |
/content/ayah/audio/hudhaify/037170.mp3
|
فَكَفَرُوا بِهِ فَسَوْفَ يَعْلَمُونَ |
171 |
ദൂതന്മാരായി നിയോഗിക്കപ്പെട്ട നമ്മുടെ ദാസന്മാരോട് നമ്മുടെ വചനം മുമ്പേ ഉണ്ടായിട്ടുണ്ട്. |
/content/ayah/audio/hudhaify/037171.mp3
|
وَلَقَدْ سَبَقَتْ كَلِمَتُنَا لِعِبَادِنَا الْمُرْسَلِينَ |
172 |
തീര്‍ച്ചയായും അവര്‍ തന്നെയായിരിക്കും സഹായം നല്‍കപ്പെടുന്നവരെന്നും, |
/content/ayah/audio/hudhaify/037172.mp3
|
إِنَّهُمْ لَهُمُ الْمَنصُورُونَ |
173 |
തീര്‍ച്ചയായും നമ്മുടെ സൈന്യം തന്നെയാണ് ജേതാക്കളായിരിക്കുക എന്നും. |
/content/ayah/audio/hudhaify/037173.mp3
|
وَإِنَّ جُندَنَا لَهُمُ الْغَالِبُونَ |
174 |
അതിനാല്‍ ഒരു അവധി വരെ നീ അവരില്‍ നിന്ന് തിരിഞ്ഞുകളയുക. |
/content/ayah/audio/hudhaify/037174.mp3
|
فَتَوَلَّ عَنْهُمْ حَتَّى حِينٍ |
175 |
നീ അവരെ വീക്ഷിക്കുകയും ചെയ്യുക. അവര്‍ പിന്നീട് കണ്ടറിഞ്ഞു കൊള്ളും. |
/content/ayah/audio/hudhaify/037175.mp3
|
وَأَبْصِرْهُمْ فَسَوْفَ يُبْصِرُونَ |
176 |
അപ്പോള്‍ നമ്മുടെ ശിക്ഷയുടെ കാര്യത്തിലാണോ അവര്‍ തിടുക്കം കൂട്ടികൊണ്ടിരിക്കുന്നത്? |
/content/ayah/audio/hudhaify/037176.mp3
|
أَفَبِعَذَابِنَا يَسْتَعْجِلُونَ |
177 |
എന്നാല്‍ അത് അവരുടെ മുറ്റത്ത് വന്ന് ഇറങ്ങിയാല്‍ ആ താക്കീത് നല്‍കപ്പെട്ടവരുടെ പ്രഭാതം എത്ര മോശമായിരിക്കും! |
/content/ayah/audio/hudhaify/037177.mp3
|
فَإِذَا نَزَلَ بِسَاحَتِهِمْ فَسَاء صَبَاحُ الْمُنذَرِينَ |
178 |
(അതിനാല്‍) ഒരു അവധി വരെ നീ അവരില്‍ നിന്ന് തിരിഞ്ഞുകളയുക. |
/content/ayah/audio/hudhaify/037178.mp3
|
وَتَوَلَّ عَنْهُمْ حَتَّى حِينٍ |
179 |
നീ വീക്ഷിച്ചു കൊണ്ടിരിക്കുകയും ചെയ്യുക. അവര്‍ പിന്നീട് കണ്ടറിഞ്ഞു കൊള്ളും. |
/content/ayah/audio/hudhaify/037179.mp3
|
وَأَبْصِرْ فَسَوْفَ يُبْصِرُونَ |
180 |
പ്രതാപത്തിന്റെ നാഥനായ നിന്റെ രക്ഷിതാവ് അവര്‍ ചമച്ചു പറയുന്നതില്‍ നിന്നെല്ലാം എത്ര പരിശുദ്ധന്! |
/content/ayah/audio/hudhaify/037180.mp3
|
سُبْحَانَ رَبِّكَ رَبِّ الْعِزَّةِ عَمَّا يَصِفُونَ |
181 |
ദൂതന്മാര്ക്കു സമാധാനം! |
/content/ayah/audio/hudhaify/037181.mp3
|
وَسَلَامٌ عَلَى الْمُرْسَلِينَ |
182 |
ലോകരക്ഷിതാവായ അല്ലാഹുവിന് സ്തുതി! |
/content/ayah/audio/hudhaify/037182.mp3
|
وَالْحَمْدُ لِلَّهِ رَبِّ الْعَالَمِينَ |