1 |
പരമകാരുണികന്‍. |
/content/ayah/audio/hudhaify/055001.mp3
|
الرَّحْمَنُ |
2 |
അവന്‍ ഈ ഖുര്‍ആന്‍ പഠിപ്പിച്ചു. |
/content/ayah/audio/hudhaify/055002.mp3
|
عَلَّمَ الْقُرْآنَ |
3 |
അവന്‍ മനുഷ്യനെ സൃഷ്ടിച്ചു. |
/content/ayah/audio/hudhaify/055003.mp3
|
خَلَقَ الْإِنسَانَ |
4 |
അവനെ സംസാരം അഭ്യസിപ്പിച്ചു. |
/content/ayah/audio/hudhaify/055004.mp3
|
عَلَّمَهُ الْبَيَانَ |
5 |
സൂര്യനും ചന്ദ്രനും നിശ്ചിത ക്രമമനുസരിച്ചാണ് സഞ്ചരിക്കുന്നത്. |
/content/ayah/audio/hudhaify/055005.mp3
|
الشَّمْسُ وَالْقَمَرُ بِحُسْبَانٍ |
6 |
താരവും മരവും അവന് പ്രണാമമര്‍പ്പിക്കുന്നു. |
/content/ayah/audio/hudhaify/055006.mp3
|
وَالنَّجْمُ وَالشَّجَرُ يَسْجُدَانِ |
7 |
അവന്‍ മാനത്തെ ഉയര്‍ത്തി നിര്‍ത്തി. തുലാസ് സ്ഥാപിച്ചു. |
/content/ayah/audio/hudhaify/055007.mp3
|
وَالسَّمَاء رَفَعَهَا وَوَضَعَ الْمِيزَانَ |
8 |
നിങ്ങള്‍ തുലാസില്‍ ക്രമക്കേട് വരുത്താതിരിക്കാന്‍. |
/content/ayah/audio/hudhaify/055008.mp3
|
أَلَّا تَطْغَوْا فِي الْمِيزَانِ |
9 |
അതിനാല്‍ നീതിപൂര്‍വം കൃത്യതയോടെ തുലാസ് ഉപയോഗിക്കുക. തൂക്കത്തില്‍ കുറവു വരുത്തരുത്. |
/content/ayah/audio/hudhaify/055009.mp3
|
وَأَقِيمُوا الْوَزْنَ بِالْقِسْطِ وَلَا تُخْسِرُوا الْمِيزَانَ |
10 |
ഭൂമിയെ അവന്‍ സൃഷ്ടികള്‍ക്കായി സംവിധാനിച്ചു. |
/content/ayah/audio/hudhaify/055010.mp3
|
وَالْأَرْضَ وَضَعَهَا لِلْأَنَامِ |
11 |
അതില്‍ ധാരാളം പഴമുണ്ട്. കൊതുമ്പുള്ള ഈത്തപ്പനകളും. |
/content/ayah/audio/hudhaify/055011.mp3
|
فِيهَا فَاكِهَةٌ وَالنَّخْلُ ذَاتُ الْأَكْمَامِ |
12 |
വൈക്കോലോടുകൂടിയ ധാന്യങ്ങളും സുഗന്ധച്ചെടികളുമുണ്ട്. |
/content/ayah/audio/hudhaify/055012.mp3
|
وَالْحَبُّ ذُو الْعَصْفِ وَالرَّيْحَانُ |
13 |
അപ്പോള്‍ നിങ്ങളിരുകൂട്ടരുടെയും നാഥന്റെ ഏതനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക. |
/content/ayah/audio/hudhaify/055013.mp3
|
فَبِأَيِّ آلَاء رَبِّكُمَا تُكَذِّبَانِ |
14 |
മണ്‍കുടം പോലെ മുട്ടിയാല്‍ മുഴങ്ങുന്ന കളിമണ്ണില്‍നിന്ന് അവന്‍ മനുഷ്യനെ സൃഷ്ടിച്ചു. |
/content/ayah/audio/hudhaify/055014.mp3
|
خَلَقَ الْإِنسَانَ مِن صَلْصَالٍ كَالْفَخَّارِ |
15 |
പുകയില്ലാത്ത അഗ്നിജ്ജ്വാലയില്‍നിന്ന് ജിന്നിനെയും സൃഷ്ടിച്ചു. |
/content/ayah/audio/hudhaify/055015.mp3
|
وَخَلَقَ الْجَانَّ مِن مَّارِجٍ مِّن نَّارٍ |
16 |
അപ്പോള്‍ നിങ്ങളിരുകൂട്ടരുടെയും നാഥന്റെ ഏതനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക? |
/content/ayah/audio/hudhaify/055016.mp3
|
فَبِأَيِّ آلَاء رَبِّكُمَا تُكَذِّبَانِ |
17 |
രണ്ട് ഉദയസ്ഥാനങ്ങളുടെയും രണ്ട് അസ്തമയസ്ഥാനങ്ങളുടെയും നാഥന്‍ അവനത്രെ. |
/content/ayah/audio/hudhaify/055017.mp3
|
رَبُّ الْمَشْرِقَيْنِ وَرَبُّ الْمَغْرِبَيْنِ |
18 |
അപ്പോള്‍ നിങ്ങളിരുകൂട്ടരുടെയും നാഥന്റെ ഏത് അനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക? |
/content/ayah/audio/hudhaify/055018.mp3
|
فَبِأَيِّ آلَاء رَبِّكُمَا تُكَذِّبَانِ |
19 |
അവന്‍ രണ്ട് സമുദ്രങ്ങളെ പരസ്പരം സംഗമിക്കാന്‍ സാധിക്കുമാറ് അയച്ചുവിട്ടിരിക്കുന്നു. |
/content/ayah/audio/hudhaify/055019.mp3
|
مَرَجَ الْبَحْرَيْنِ يَلْتَقِيَانِ |
20 |
അവ രണ്ടിനുമിടയില്‍ ഒരു നിരോധപടലമുണ്ട്. അവ പരസ്പരം അതിക്രമിച്ചുകടക്കുകയില്ല. |
/content/ayah/audio/hudhaify/055020.mp3
|
بَيْنَهُمَا بَرْزَخٌ لَّا يَبْغِيَانِ |
21 |
അപ്പോള്‍ നിങ്ങളിരുകൂട്ടരുടെയും നാഥന്റെ ഏതനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക. |
/content/ayah/audio/hudhaify/055021.mp3
|
فَبِأَيِّ آلَاء رَبِّكُمَا تُكَذِّبَانِ |
22 |
അവ രണ്ടില്‍നിന്നും മുത്തും പവിഴവും കിട്ടുന്നു. |
/content/ayah/audio/hudhaify/055022.mp3
|
يَخْرُجُ مِنْهُمَا اللُّؤْلُؤُ وَالْمَرْجَانُ |
23 |
അപ്പോള്‍ നിങ്ങളിരുകൂട്ടരുടെയും നാഥന്റെ ഏതനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക? |
/content/ayah/audio/hudhaify/055023.mp3
|
فَبِأَيِّ آلَاء رَبِّكُمَا تُكَذِّبَانِ |
24 |
സമുദ്രത്തില്‍ സഞ്ചരിക്കുന്ന, പര്‍വതങ്ങള്‍പോലെ ഉയരമുള്ള കപ്പലുകള്‍ അവന്റേതാണ്. |
/content/ayah/audio/hudhaify/055024.mp3
|
وَلَهُ الْجَوَارِ الْمُنشَآتُ فِي الْبَحْرِ كَالْأَعْلَامِ |
25 |
അപ്പോള്‍ നിങ്ങളിരുകൂട്ടരുടെയും നാഥന്റെ ഏതനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക? |
/content/ayah/audio/hudhaify/055025.mp3
|
فَبِأَيِّ آلَاء رَبِّكُمَا تُكَذِّبَانِ |
26 |
ഭൂതലത്തിലുള്ളതൊക്കെയും നശിക്കുന്നവയാണ്. |
/content/ayah/audio/hudhaify/055026.mp3
|
كُلُّ مَنْ عَلَيْهَا فَانٍ |
27 |
മഹാനും ഗംഭീരനുമായ നിന്റെ നാഥന്റെ അസ്തിത്വം മാത്രമാണ് അവശേഷിക്കുക. |
/content/ayah/audio/hudhaify/055027.mp3
|
وَيَبْقَى وَجْهُ رَبِّكَ ذُو الْجَلَالِ وَالْإِكْرَامِ |
28 |
അപ്പോള്‍ നിങ്ങളിരുകൂട്ടരുടെയും നാഥന്റെ ഏതനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക? |
/content/ayah/audio/hudhaify/055028.mp3
|
فَبِأَيِّ آلَاء رَبِّكُمَا تُكَذِّبَانِ |
29 |
ആകാശഭൂമികളിലുള്ളവയൊക്കെയും തങ്ങളുടെ ആവശ്യങ്ങള്‍ അവനോട് ചോദിച്ചുകൊണ്ടിരിക്കുന്നു. അതിനാല്‍ അവനെന്നും കാര്യനിര്‍വഹണത്തിലാണ്. |
/content/ayah/audio/hudhaify/055029.mp3
|
يَسْأَلُهُ مَن فِي السَّمَاوَاتِ وَالْأَرْضِ كُلَّ يَوْمٍ هُوَ فِي شَأْنٍ |
30 |
അപ്പോള്‍ നിങ്ങളിരുകൂട്ടരുടെയും നാഥന്റെ ഏതനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക? |
/content/ayah/audio/hudhaify/055030.mp3
|
فَبِأَيِّ آلَاء رَبِّكُمَا تُكَذِّبَانِ |
31 |
ഭൂമിക്ക് ഭാരമായ ജിന്നുകളേ, മനുഷ്യരേ, നിങ്ങളുടെ വിചാരണക്കായി നാം ഒഴിഞ്ഞു വരുന്നുണ്ട്. |
/content/ayah/audio/hudhaify/055031.mp3
|
سَنَفْرُغُ لَكُمْ أَيُّهَا الثَّقَلَانِ |
32 |
അപ്പോള്‍ നിങ്ങളിരുകൂട്ടരുടെയും നാഥന്റെ ഏതനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക? |
/content/ayah/audio/hudhaify/055032.mp3
|
فَبِأَيِّ آلَاء رَبِّكُمَا تُكَذِّبَانِ |
33 |
ജിന്നുകളുടെയും മനുഷ്യരുടെയും സമൂഹമേ, ആകാശഭൂമികളുടെ അതിരുകള്‍ ഭേദിച്ച് പുറത്തു പോകാനാകുമെങ്കില്‍ നിങ്ങള്‍ പുറത്തുപോവുക. നിങ്ങള്‍ക്ക് പുറത്തുകടക്കാനാവില്ല. ഒരു മഹാശക്തിയുടെ പിന്‍ബലമില്ലാതെ. |
/content/ayah/audio/hudhaify/055033.mp3
|
يَا مَعْشَرَ الْجِنِّ وَالْإِنسِ إِنِ اسْتَطَعْتُمْ أَن تَنفُذُوا مِنْ أَقْطَارِ السَّمَاوَاتِ وَالْأَرْضِ فَانفُذُوا لَا تَنفُذُونَ إِلَّا بِسُلْطَانٍ |
34 |
അപ്പോള്‍ നിങ്ങളിരുകൂട്ടരുടെയും നാഥന്റെ ഏതനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക? |
/content/ayah/audio/hudhaify/055034.mp3
|
فَبِأَيِّ آلَاء رَبِّكُمَا تُكَذِّبَانِ |
35 |
നിങ്ങളിരുകൂട്ടരുടെയും നേരെ തീക്ഷ്ണമായ തീജ്ജ്വാലകളും പുകപടലങ്ങളും അയക്കും. നിങ്ങള്‍ക്കവയെ അതിജയിക്കാനാവില്ല. |
/content/ayah/audio/hudhaify/055035.mp3
|
يُرْسَلُ عَلَيْكُمَا شُوَاظٌ مِّن نَّارٍ وَنُحَاسٌ فَلَا تَنتَصِرَانِ |
36 |
അപ്പോള്‍ നിങ്ങളിരുകൂട്ടരുടെയും നാഥന്റെ ഏതനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക? |
/content/ayah/audio/hudhaify/055036.mp3
|
فَبِأَيِّ آلَاء رَبِّكُمَا تُكَذِّبَانِ |
37 |
ആകാശം പൊട്ടിപ്പിളര്‍ന്ന് റോസാപ്പൂ നിറമുള്ളതും കുഴമ്പുപോലുള്ളതും ആയിത്തീരുമ്പോഴുള്ള അവസ്ഥ എന്തായിരിക്കും? |
/content/ayah/audio/hudhaify/055037.mp3
|
فَإِذَا انشَقَّتِ السَّمَاء فَكَانَتْ وَرْدَةً كَالدِّهَانِ |
38 |
അപ്പോള്‍ നിങ്ങളിരുവിഭാഗത്തിന്റെയും നാഥന്റെ ഏതനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക? |
/content/ayah/audio/hudhaify/055038.mp3
|
فَبِأَيِّ آلَاء رَبِّكُمَا تُكَذِّبَانِ |
39 |
അന്നേ ദിനം മനുഷ്യനോടോ ജിന്നിനോടോ അവരുടെ പാപമെന്തെന്ന് ചോദിച്ചറിയേണ്ടതില്ലാത്തവിധമത് വ്യക്തമായിരിക്കും. |
/content/ayah/audio/hudhaify/055039.mp3
|
فَيَوْمَئِذٍ لَّا يُسْأَلُ عَن ذَنبِهِ إِنسٌ وَلَا جَانٌّ |
40 |
അപ്പോള്‍ നിങ്ങളിരുകൂട്ടരുടെയും നാഥന്റെ ഏതനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക? |
/content/ayah/audio/hudhaify/055040.mp3
|
فَبِأَيِّ آلَاء رَبِّكُمَا تُكَذِّبَانِ |
41 |
കുറ്റവാളികളെ അവരുടെ ലക്ഷണങ്ങള്‍ കൊണ്ടുതന്നെ തിരിച്ചറിയുന്നതാണ്. അവരെ കുടുമയിലും പാദങ്ങളിലും പിടിച്ച് വലിച്ചിഴക്കും. |
/content/ayah/audio/hudhaify/055041.mp3
|
يُعْرَفُ الْمُجْرِمُونَ بِسِيمَاهُمْ فَيُؤْخَذُ بِالنَّوَاصِي وَالْأَقْدَامِ |
42 |
അപ്പോള്‍ നിങ്ങളിരുകൂട്ടരുടെയും നാഥന്റെ ഏതനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക? |
/content/ayah/audio/hudhaify/055042.mp3
|
فَبِأَيِّ آلَاء رَبِّكُمَا تُكَذِّبَانِ |
43 |
ഇതാകുന്നു കുറ്റവാളികള്‍ തള്ളിപ്പറയുന്ന നരകം. |
/content/ayah/audio/hudhaify/055043.mp3
|
هَذِهِ جَهَنَّمُ الَّتِي يُكَذِّبُ بِهَا الْمُجْرِمُونَ |
44 |
അതിനും തിളച്ചുമറിയുന്ന ചൂടുവെള്ളത്തിനുമിടയില്‍ അവര്‍ കറങ്ങിക്കൊണ്ടിരിക്കും. |
/content/ayah/audio/hudhaify/055044.mp3
|
يَطُوفُونَ بَيْنَهَا وَبَيْنَ حَمِيمٍ آنٍ |
45 |
അപ്പോള്‍ നിങ്ങളിരുകൂട്ടരുടെയും നാഥന്റെ ഏതനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക? |
/content/ayah/audio/hudhaify/055045.mp3
|
فَبِأَيِّ آلَاء رَبِّكُمَا تُكَذِّبَانِ |
46 |
തന്റെ നാഥന്റെ സന്നിധിയില്‍ തന്നെ കൊണ്ടുവരുമെന്ന് ഭയന്നവന് രണ്ട് സ്വര്‍ഗീയാരാമങ്ങളുണ്ട്. |
/content/ayah/audio/hudhaify/055046.mp3
|
وَلِمَنْ خَافَ مَقَامَ رَبِّهِ جَنَّتَانِ |
47 |
അപ്പോള്‍ നിങ്ങളിരുകൂട്ടരുടെയും നാഥന്റെ ഏത് അനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക? |
/content/ayah/audio/hudhaify/055047.mp3
|
فَبِأَيِّ آلَاء رَبِّكُمَا تُكَذِّبَانِ |
48 |
അതു രണ്ടും നിരവധി സുഖൈശ്വര്യങ്ങളുള്ളവയാണ്. |
/content/ayah/audio/hudhaify/055048.mp3
|
ذَوَاتَا أَفْنَانٍ |
49 |
അപ്പോള്‍ നിങ്ങളിരുകൂട്ടരുടെയും നാഥന്റെ ഏതനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക? |
/content/ayah/audio/hudhaify/055049.mp3
|
فَبِأَيِّ آلَاء رَبِّكُمَا تُكَذِّبَانِ |
50 |
അവ രണ്ടിലും ഒഴുകിക്കൊണ്ടിരിക്കുന്ന രണ്ട് അരുവികളുണ്ട്. |
/content/ayah/audio/hudhaify/055050.mp3
|
فِيهِمَا عَيْنَانِ تَجْرِيَانِ |
51 |
അപ്പോള്‍ നിങ്ങളിരുകൂട്ടരുടെയും രക്ഷിതാവിന്റെ ഏതനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക? |
/content/ayah/audio/hudhaify/055051.mp3
|
فَبِأَيِّ آلَاء رَبِّكُمَا تُكَذِّبَانِ |
52 |
അവ രണ്ടിലും ഓരോ പഴത്തില്‍നിന്നുമുള്ള ഈരണ്ടു ഇനങ്ങളുണ്ട്. |
/content/ayah/audio/hudhaify/055052.mp3
|
فِيهِمَا مِن كُلِّ فَاكِهَةٍ زَوْجَانِ |
53 |
അപ്പോള്‍ നിങ്ങളിരുകൂട്ടരുടെയും നാഥന്റെ ഏതനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക? |
/content/ayah/audio/hudhaify/055053.mp3
|
فَبِأَيِّ آلَاء رَبِّكُمَا تُكَذِّبَانِ |
54 |
അവര്‍ ചില മെത്തകളില്‍ ചാരിക്കിടക്കുന്നവരായിരിക്കും. അവയുടെ ഉള്‍ഭാഗം കട്ടികൂടിയ പട്ടുകൊണ്ടുള്ളതായിരിക്കും. ആ രണ്ടു തോട്ടങ്ങളിലെയും പഴങ്ങള്‍ താഴ്ന്നു കിടക്കുന്നവയുമായിരിക്കും. |
/content/ayah/audio/hudhaify/055054.mp3
|
مُتَّكِئِينَ عَلَى فُرُشٍ بَطَائِنُهَا مِنْ إِسْتَبْرَقٍ وَجَنَى الْجَنَّتَيْنِ دَانٍ |
55 |
അപ്പോള്‍ നിങ്ങള്‍ ഇരുകൂട്ടരുടെയും നാഥന്റെ ഏതനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക? |
/content/ayah/audio/hudhaify/055055.mp3
|
فَبِأَيِّ آلَاء رَبِّكُمَا تُكَذِّبَانِ |
56 |
അവയില്‍ നോട്ടം നിയന്ത്രിക്കുന്ന തരുണികളുണ്ടായിരിക്കും. ഇവര്‍ക്കു മുമ്പേ മനുഷ്യനോ ജിന്നോ അവരെ തൊട്ടിട്ടില്ല. |
/content/ayah/audio/hudhaify/055056.mp3
|
فِيهِنَّ قَاصِرَاتُ الطَّرْفِ لَمْ يَطْمِثْهُنَّ إِنسٌ قَبْلَهُمْ وَلَا جَانٌّ |
57 |
അപ്പോള്‍ നിങ്ങളിരുകൂട്ടരുടെയും നാഥന്റെ ഏതനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക? |
/content/ayah/audio/hudhaify/055057.mp3
|
فَبِأَيِّ آلَاء رَبِّكُمَا تُكَذِّبَانِ |
58 |
അവര്‍ മാണിക്യവും പവിഴവും പോലിരിക്കും. |
/content/ayah/audio/hudhaify/055058.mp3
|
كَأَنَّهُنَّ الْيَاقُوتُ وَالْمَرْجَانُ |
59 |
അപ്പോള്‍ നിങ്ങളിരുകൂട്ടരുടെയും നാഥന്റെ ഏതനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക? |
/content/ayah/audio/hudhaify/055059.mp3
|
فَبِأَيِّ آلَاء رَبِّكُمَا تُكَذِّبَانِ |
60 |
നന്മയുടെ പ്രതിഫലം നന്മയല്ലാതെന്ത്? |
/content/ayah/audio/hudhaify/055060.mp3
|
هَلْ جَزَاء الْإِحْسَانِ إِلَّا الْإِحْسَانُ |
61 |
അപ്പോള്‍ നിങ്ങളിരു കൂട്ടരുടെയും നാഥന്റെ ഏതനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക? |
/content/ayah/audio/hudhaify/055061.mp3
|
فَبِأَيِّ آلَاء رَبِّكُمَا تُكَذِّبَانِ |
62 |
അവ രണ്ടും കൂടാതെ വേറെയും രണ്ട് സ്വര്‍ഗത്തോപ്പുകളുണ്ട്. |
/content/ayah/audio/hudhaify/055062.mp3
|
وَمِن دُونِهِمَا جَنَّتَانِ |
63 |
അപ്പോള്‍ നിങ്ങളിരു കൂട്ടരുടെയും നാഥന്റെ ഏതനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക? |
/content/ayah/audio/hudhaify/055063.mp3
|
فَبِأَيِّ آلَاء رَبِّكُمَا تُكَذِّبَانِ |
64 |
പച്ചപ്പുനിറഞ്ഞ രണ്ടു സ്വര്‍ഗീയാരാമങ്ങള്‍. |
/content/ayah/audio/hudhaify/055064.mp3
|
مُدْهَامَّتَانِ |
65 |
അപ്പോള്‍ നിങ്ങളിരു കൂട്ടരുടെയും നാഥന്റെ ഏതനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക? |
/content/ayah/audio/hudhaify/055065.mp3
|
فَبِأَيِّ آلَاء رَبِّكُمَا تُكَذِّبَانِ |
66 |
അവ രണ്ടിലും കുതിച്ചൊഴുകുന്ന രണ്ട് അരുവികളുണ്ട്. |
/content/ayah/audio/hudhaify/055066.mp3
|
فِيهِمَا عَيْنَانِ نَضَّاخَتَانِ |
67 |
അപ്പോള്‍ നിങ്ങളിരു കൂട്ടരുടെയും നാഥന്റെ ഏതനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക? |
/content/ayah/audio/hudhaify/055067.mp3
|
فَبِأَيِّ آلَاء رَبِّكُمَا تُكَذِّبَانِ |
68 |
അവ രണ്ടിലും പലയിനം പഴങ്ങളുണ്ട്. ഈത്തപ്പനകളും ഉറുമാന്‍ പഴങ്ങളുമുണ്ട്. |
/content/ayah/audio/hudhaify/055068.mp3
|
فِيهِمَا فَاكِهَةٌ وَنَخْلٌ وَرُمَّانٌ |
69 |
അപ്പോള്‍ നിങ്ങളിരു കൂട്ടരുടെയും നാഥന്റെ ഏതനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക? |
/content/ayah/audio/hudhaify/055069.mp3
|
فَبِأَيِّ آلَاء رَبِّكُمَا تُكَذِّبَانِ |
70 |
അവയില്‍ സുശീലകളും സുന്ദരികളുമായ തരുണികളുണ്ട്. |
/content/ayah/audio/hudhaify/055070.mp3
|
فِيهِنَّ خَيْرَاتٌ حِسَانٌ |
71 |
അപ്പോള്‍ നിങ്ങളിരു കൂട്ടരുടെയും നാഥന്റെ ഏതനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക? |
/content/ayah/audio/hudhaify/055071.mp3
|
فَبِأَيِّ آلَاء رَبِّكُمَا تُكَذِّبَانِ |
72 |
അവര്‍ കൂടാരങ്ങളില്‍ ഒതുങ്ങിക്കഴിയുന്ന ഹൂറികളാണ്. |
/content/ayah/audio/hudhaify/055072.mp3
|
حُورٌ مَّقْصُورَاتٌ فِي الْخِيَامِ |
73 |
അപ്പോള്‍ നിങ്ങളിരു കൂട്ടരുടെയും നാഥന്റെ ഏതനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക? |
/content/ayah/audio/hudhaify/055073.mp3
|
فَبِأَيِّ آلَاء رَبِّكُمَا تُكَذِّبَانِ |
74 |
ഇവര്‍ക്കു മുമ്പേ മനുഷ്യനോ ജിന്നോ അവരെ തൊട്ടിട്ടില്ല. |
/content/ayah/audio/hudhaify/055074.mp3
|
لَمْ يَطْمِثْهُنَّ إِنسٌ قَبْلَهُمْ وَلَا جَانٌّ |
75 |
അപ്പോള്‍ നിങ്ങളിരു കൂട്ടരുടെയും നാഥന്റെ ഏതനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക? |
/content/ayah/audio/hudhaify/055075.mp3
|
فَبِأَيِّ آلَاء رَبِّكُمَا تُكَذِّبَانِ |
76 |
അവര്‍ ചാരുതയാര്‍ന്ന പരവതാനികളിലും പച്ചപ്പട്ടിന്റെ തലയണകളിലും ചാരിക്കിടക്കുന്നവരായിരിക്കും. |
/content/ayah/audio/hudhaify/055076.mp3
|
مُتَّكِئِينَ عَلَى رَفْرَفٍ خُضْرٍ وَعَبْقَرِيٍّ حِسَانٍ |
77 |
എന്നിട്ടും നിങ്ങളിരു കൂട്ടരുടെയും നാഥന്റെ ഏതനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക? |
/content/ayah/audio/hudhaify/055077.mp3
|
فَبِأَيِّ آلَاء رَبِّكُمَا تُكَذِّبَانِ |
78 |
മഹോന്നതനും അത്യുദാരനുമായ നിന്റെ നാഥന്റെ നാമം അത്യുല്‍കൃഷ്ടം തന്നെ. |
/content/ayah/audio/hudhaify/055078.mp3
|
تَبَارَكَ اسْمُ رَبِّكَ ذِي الْجَلَالِ وَالْإِكْرَامِ |