1 |
അണിയണിയായി നിരന്നുനില്‍ക്കുന്നവര്‍ സത്യം. |
/content/ayah/audio/hudhaify/037001.mp3
|
وَالصَّافَّاتِ صَفًّا |
2 |
പിന്നെ ശക്തമായി ചെറുത്തുനില്‍ക്കുന്നവര്‍തന്നെ സത്യം. |
/content/ayah/audio/hudhaify/037002.mp3
|
فَالزَّاجِرَاتِ زَجْرًا |
3 |
എന്നിട്ടു കീര്‍ത്തനം ചൊല്ലുന്നവര്‍ സത്യം. |
/content/ayah/audio/hudhaify/037003.mp3
|
فَالتَّالِيَاتِ ذِكْرًا |
4 |
തീര്‍ച്ചയായും നിങ്ങളുടെയെല്ലാം ദൈവം ഏകനാണ്. |
/content/ayah/audio/hudhaify/037004.mp3
|
إِنَّ إِلَهَكُمْ لَوَاحِدٌ |
5 |
ആകാശഭൂമികളുടെയും അവയ്ക്കിടയിലുള്ളവയുടെയും നാഥനാണവന്‍. ഉദയ സ്ഥാനങ്ങളുടെ പരിരക്ഷകന്‍. |
/content/ayah/audio/hudhaify/037005.mp3
|
رَبُّ السَّمَاوَاتِ وَالْأَرْضِ وَمَا بَيْنَهُمَا وَرَبُّ الْمَشَارِقِ |
6 |
അടുത്തുള്ള ആകാശത്തെ നാം നക്ഷത്രാലങ്കാരങ്ങളാല്‍ മനോഹരമാക്കിയിരിക്കുന്നു. |
/content/ayah/audio/hudhaify/037006.mp3
|
إِنَّا زَيَّنَّا السَّمَاء الدُّنْيَا بِزِينَةٍ الْكَوَاكِبِ |
7 |
ധിക്കാരിയായ ഏതു ചെകുത്താനില്‍നിന്നും അതിനെ സുരക്ഷിതമാക്കിയിരിക്കുന്നു. |
/content/ayah/audio/hudhaify/037007.mp3
|
وَحِفْظًا مِّن كُلِّ شَيْطَانٍ مَّارِدٍ |
8 |
അത്യുന്നത സഭയിലെ സംസാരം ചെവികൊടുത്തുകേള്‍ക്കാന്‍ ഈ ചെകുത്താന്മാര്‍ക്കാവില്ല. നാനാഭാഗത്തുനിന്നും അവര്‍ എറിഞ്ഞോടിക്കപ്പെടും. |
/content/ayah/audio/hudhaify/037008.mp3
|
لَا يَسَّمَّعُونَ إِلَى الْمَلَإِ الْأَعْلَى وَيُقْذَفُونَ مِن كُلِّ جَانِبٍ |
9 |
ബഹിഷ്കൃതരായിക്കൊണ്ട്; അവര്‍ക്ക് അറുതിയില്ലാത്ത ശിക്ഷയുണ്ട്. |
/content/ayah/audio/hudhaify/037009.mp3
|
دُحُورًا وَلَهُمْ عَذَابٌ وَاصِبٌ |
10 |
എന്നാല്‍, അവരിലാരെങ്കിലും അതില്‍നിന്ന് വല്ലതും തട്ടിയെടുക്കുകയാണെങ്കില്‍ തീക്ഷ്ണമായ തീജ്ജ്വാല അവനെ പിന്തുടരും. |
/content/ayah/audio/hudhaify/037010.mp3
|
إِلَّا مَنْ خَطِفَ الْخَطْفَةَ فَأَتْبَعَهُ شِهَابٌ ثَاقِبٌ |
11 |
അതിനാല്‍ നീ അവരോട് ചോദിക്കുക: ഇവരെ സൃഷ്ടിക്കുന്നതാണോ കൂടുതല്‍ പ്രയാസകരം, അതോ നാം ഉണ്ടാക്കിയ മറ്റുള്ളവയെ സൃഷ്ടിക്കുന്നതോ? തീര്‍ച്ചയായും നാമിവരെ സൃഷ്ടിച്ചത് പറ്റിപ്പിടിക്കുന്ന കളിമണ്ണില്‍ നിന്നാണ്. |
/content/ayah/audio/hudhaify/037011.mp3
|
فَاسْتَفْتِهِمْ أَهُمْ أَشَدُّ خَلْقًا أَم مَّنْ خَلَقْنَا إِنَّا خَلَقْنَاهُم مِّن طِينٍ لَّازِبٍ |
12 |
എന്നാല്‍, നിനക്ക് വിസ്മയം തോന്നുന്നു. അവരോ അതിനെ പരിഹസിക്കുകയും ചെയ്യുന്നു. |
/content/ayah/audio/hudhaify/037012.mp3
|
بَلْ عَجِبْتَ وَيَسْخَرُونَ |
13 |
അവരെ ഉപദേശിച്ചാലും അവരതേക്കുറിച്ചാലോചിക്കുന്നില്ല. |
/content/ayah/audio/hudhaify/037013.mp3
|
وَإِذَا ذُكِّرُوا لَا يَذْكُرُونَ |
14 |
ഏതൊരു ദൃഷ്ടാന്തം കണ്ടാലും അവരതിനെ പുച്ഛിച്ചുതള്ളുന്നു. |
/content/ayah/audio/hudhaify/037014.mp3
|
وَإِذَا رَأَوْا آيَةً يَسْتَسْخِرُونَ |
15 |
അവര്‍ പറയുന്നു: "ഇതു പ്രകടമായ ജാലവിദ്യ തന്നെ. |
/content/ayah/audio/hudhaify/037015.mp3
|
وَقَالُوا إِنْ هَذَا إِلَّا سِحْرٌ مُّبِينٌ |
16 |
"നാം മരിച്ച് മണ്ണും എല്ലുമായിക്കഴിഞ്ഞാല്‍ വീണ്ടും ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുമെന്നോ? |
/content/ayah/audio/hudhaify/037016.mp3
|
أَئِذَا مِتْنَا وَكُنَّا تُرَابًا وَعِظَامًا أَئِنَّا لَمَبْعُوثُونَ |
17 |
"നമ്മുടെ പൂര്‍വ പിതാക്കളും ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്നോ?" |
/content/ayah/audio/hudhaify/037017.mp3
|
أَوَآبَاؤُنَا الْأَوَّلُونَ |
18 |
പറയുക: അതെ. അങ്ങനെ സംഭവിക്കും. നിങ്ങളന്ന് പറ്റെ പതിതരായിത്തീരും. |
/content/ayah/audio/hudhaify/037018.mp3
|
قُلْ نَعَمْ وَأَنتُمْ دَاخِرُونَ |
19 |
അതൊരു ഘോരഗര്‍ജനം മാത്രമായിരിക്കും. അപ്പോഴേക്കും അവര്‍ കണ്ണുതുറന്ന് നോക്കുന്നവരായിത്തീരും. |
/content/ayah/audio/hudhaify/037019.mp3
|
فَإِنَّمَا هِيَ زَجْرَةٌ وَاحِدَةٌ فَإِذَا هُمْ يَنظُرُونَ |
20 |
അവര്‍ പറയും: "അയ്യോ, നമുക്ക് നാശം! ഇത് പ്രതിഫലത്തിന്റെ ദിനം തന്നെ." |
/content/ayah/audio/hudhaify/037020.mp3
|
وَقَالُوا يَا وَيْلَنَا هَذَا يَوْمُ الدِّينِ |
21 |
അതെ, നിങ്ങള്‍ തള്ളിപ്പറഞ്ഞ ആ വിധിത്തീര്‍പ്പിന്റെ ദിനം തന്നെയാണിത്. |
/content/ayah/audio/hudhaify/037021.mp3
|
هَذَا يَوْمُ الْفَصْلِ الَّذِي كُنتُمْ بِهِ تُكَذِّبُونَ |
22 |
"അക്രമം പ്രവര്‍ത്തിച്ചവരെയും അവരുടെ ഇണകളെയും അവര്‍ ആരാധിച്ചിരുന്നവയെയും നിങ്ങള്‍ ഒരുമിച്ചുകൂട്ടുക; -- |
/content/ayah/audio/hudhaify/037022.mp3
|
احْشُرُوا الَّذِينَ ظَلَمُوا وَأَزْوَاجَهُمْ وَمَا كَانُوا يَعْبُدُونَ |
23 |
"അല്ലാഹുവെക്കൂടാതെ; എന്നിട്ടവരെയെല്ലാം നിങ്ങള്‍ നരകത്തിലേക്കുള്ള വഴിയില്‍ നയിക്കുക" എന്ന കല്‍പനയുണ്ടാകും. |
/content/ayah/audio/hudhaify/037023.mp3
|
مِن دُونِ اللَّهِ فَاهْدُوهُمْ إِلَى صِرَاطِ الْجَحِيمِ |
24 |
അവരെയൊന്ന് നിര്‍ത്തൂ അവരെ ചോദ്യം ചെയ്യേണ്ടതുണ്ട്. |
/content/ayah/audio/hudhaify/037024.mp3
|
وَقِفُوهُمْ إِنَّهُم مَّسْئُولُونَ |
25 |
"അല്ല; നിങ്ങള്‍ക്കെന്തുപറ്റി? നിങ്ങള്‍ പരസ്പരം സഹായിക്കുന്നില്ലല്ലോ." |
/content/ayah/audio/hudhaify/037025.mp3
|
مَا لَكُمْ لَا تَنَاصَرُونَ |
26 |
എന്നാല്‍ അവരിന്ന് കീഴൊതുങ്ങിയവരായിരിക്കും. |
/content/ayah/audio/hudhaify/037026.mp3
|
بَلْ هُمُ الْيَوْمَ مُسْتَسْلِمُونَ |
27 |
അവര്‍ ചേരിതിരിഞ്ഞ് പരസ്പരം ചോദ്യം ചെയ്യും. |
/content/ayah/audio/hudhaify/037027.mp3
|
وَأَقْبَلَ بَعْضُهُمْ عَلَى بَعْضٍ يَتَسَاءلُونَ |
28 |
അനുയായികള്‍ പറയും: "നിങ്ങള്‍ നന്മ ചമഞ്ഞ് ഞങ്ങളുടെ അടുത്ത് വന്നിരുന്നുവല്ലോ." |
/content/ayah/audio/hudhaify/037028.mp3
|
قَالُوا إِنَّكُمْ كُنتُمْ تَأْتُونَنَا عَنِ الْيَمِينِ |
29 |
നേതാക്കള്‍ മറുപടി പറയും: "നിങ്ങള്‍ സ്വയംതന്നെ സത്യവിശ്വാസികളായിരുന്നില്ല. |
/content/ayah/audio/hudhaify/037029.mp3
|
قَالُوا بَل لَّمْ تَكُونُوا مُؤْمِنِينَ |
30 |
"ഞങ്ങള്‍ക്ക് നിങ്ങളുടെമേല്‍ ഒരധികാരവുമുണ്ടായിരുന്നില്ലല്ലോ. എന്നല്ല; നിങ്ങള്‍ സ്വയംതന്നെ അതിക്രമികളായ ജനമായിരുന്നു. |
/content/ayah/audio/hudhaify/037030.mp3
|
وَمَا كَانَ لَنَا عَلَيْكُم مِّن سُلْطَانٍ بَلْ كُنتُمْ قَوْمًا طَاغِينَ |
31 |
"അങ്ങനെ നമ്മുടെ നാഥന്റെ ശിക്ഷയുടെ വചനം സത്യമായി പുലര്‍ന്നിരിക്കുന്നു. തീര്‍ച്ചയായും നാമതനുഭവിക്കാന്‍ പോവുകയാണ്. |
/content/ayah/audio/hudhaify/037031.mp3
|
فَحَقَّ عَلَيْنَا قَوْلُ رَبِّنَا إِنَّا لَذَائِقُونَ |
32 |
"അങ്ങനെ ഞങ്ങള്‍ നിങ്ങളെ വഴിതെറ്റിച്ചു. തീര്‍ച്ചയായും ഞങ്ങള്‍ സ്വയം വഴിപിഴച്ചവരായിരുന്നു." |
/content/ayah/audio/hudhaify/037032.mp3
|
فَأَغْوَيْنَاكُمْ إِنَّا كُنَّا غَاوِينَ |
33 |
നിശ്ചയമായും അന്ന് അവരെല്ലാം ശിക്ഷയില്‍ പങ്കാളികളായിരിക്കും. |
/content/ayah/audio/hudhaify/037033.mp3
|
فَإِنَّهُمْ يَوْمَئِذٍ فِي الْعَذَابِ مُشْتَرِكُونَ |
34 |
ഉറപ്പായും കുറ്റവാളികളോട് നാം അങ്ങനെതന്നെയാണ് ചെയ്യുക. |
/content/ayah/audio/hudhaify/037034.mp3
|
إِنَّا كَذَلِكَ نَفْعَلُ بِالْمُجْرِمِينَ |
35 |
“അല്ലാഹുവല്ലാതെ ദൈവമില്ലെ”ന്ന് അവരോട് പറഞ്ഞാല്‍ അവര്‍ അഹങ്കാരത്തോടെ മുഖം തിരിക്കുമായിരുന്നു. |
/content/ayah/audio/hudhaify/037035.mp3
|
إِنَّهُمْ كَانُوا إِذَا قِيلَ لَهُمْ لَا إِلَهَ إِلَّا اللَّهُ يَسْتَكْبِرُونَ |
36 |
അവരിങ്ങനെ ചോദിക്കുമായിരുന്നു: "ഭ്രാന്തനായ ഒരു കവിക്കു വേണ്ടി ഞങ്ങള്‍ ഞങ്ങളുടെ ദൈവങ്ങളെ ഉപേക്ഷിക്കണമെന്നോ?" |
/content/ayah/audio/hudhaify/037036.mp3
|
وَيَقُولُونَ أَئِنَّا لَتَارِكُوا آلِهَتِنَا لِشَاعِرٍ مَّجْنُونٍ |
37 |
എന്നാല്‍ സത്യവുമായാണ് അദ്ദേഹം വന്നെത്തിയത്. ദൈവദൂതന്മാരെയെല്ലാം അദ്ദേഹം ശരിവെച്ചിട്ടുമുണ്ട്. |
/content/ayah/audio/hudhaify/037037.mp3
|
بَلْ جَاء بِالْحَقِّ وَصَدَّقَ الْمُرْسَلِينَ |
38 |
തീര്‍ച്ചയായും നിങ്ങള്‍ നോവേറിയ ശിക്ഷ അനുഭവിക്കേണ്ടവര്‍ തന്നെ. |
/content/ayah/audio/hudhaify/037038.mp3
|
إِنَّكُمْ لَذَائِقُو الْعَذَابِ الْأَلِيمِ |
39 |
നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിന്റെ പ്രതിഫലം മാത്രമേ നിങ്ങള്‍ക്കു നല്‍കുകയുള്ളൂ. |
/content/ayah/audio/hudhaify/037039.mp3
|
وَمَا تُجْزَوْنَ إِلَّا مَا كُنتُمْ تَعْمَلُونَ |
40 |
അല്ലാഹുവിന്റെ ആത്മാര്‍ഥതയുള്ള അടിമകള്‍ക്കൊഴികെ. |
/content/ayah/audio/hudhaify/037040.mp3
|
إِلَّا عِبَادَ اللَّهِ الْمُخْلَصِينَ |
41 |
അവര്‍ക്കാണ് അറിയപ്പെട്ട വിഭവങ്ങളുള്ളത്. |
/content/ayah/audio/hudhaify/037041.mp3
|
أُوْلَئِكَ لَهُمْ رِزْقٌ مَّعْلُومٌ |
42 |
പലതരം പഴങ്ങള്‍. അവരവിടെ ആദരണീയരുമായിരിക്കും. |
/content/ayah/audio/hudhaify/037042.mp3
|
فَوَاكِهُ وَهُم مُّكْرَمُونَ |
43 |
അനുഗൃഹീതമായ സ്വര്‍ഗീയാരാമങ്ങളില്‍. |
/content/ayah/audio/hudhaify/037043.mp3
|
فِي جَنَّاتِ النَّعِيمِ |
44 |
മഞ്ചങ്ങളില്‍ അഭിമുഖമായി ഇരിക്കുന്നവരായിരിക്കും അവര്‍. |
/content/ayah/audio/hudhaify/037044.mp3
|
عَلَى سُرُرٍ مُّتَقَابِلِينَ |
45 |
സവിശേഷമായ ഉറവുവെള്ളം നിറച്ച കോപ്പകള്‍ അവര്‍ക്കിടയില്‍ കറങ്ങിക്കൊണ്ടിരിക്കും. |
/content/ayah/audio/hudhaify/037045.mp3
|
يُطَافُ عَلَيْهِم بِكَأْسٍ مِن مَّعِينٍ |
46 |
വെളുത്തതും കുടിക്കുന്നവര്‍ക്ക് അത്യധികം ആസ്വാദ്യകരവുമായ പാനീയം. |
/content/ayah/audio/hudhaify/037046.mp3
|
بَيْضَاء لَذَّةٍ لِّلشَّارِبِينَ |
47 |
അത് ദേഹത്തിനൊട്ടും ദോഷംവരുത്തില്ല. അതുവഴി അവര്‍ക്ക് ലഹരി ബാധിക്കുകയുമില്ല. |
/content/ayah/audio/hudhaify/037047.mp3
|
لَا فِيهَا غَوْلٌ وَلَا هُمْ عَنْهَا يُنزَفُونَ |
48 |
അവരുടെ അടുത്ത് നോട്ടം നിയന്ത്രിക്കുന്നവരും വിശാലാക്ഷികളുമായ കുലീനകളുണ്ടായിരിക്കും. |
/content/ayah/audio/hudhaify/037048.mp3
|
وَعِنْدَهُمْ قَاصِرَاتُ الطَّرْفِ عِينٌ |
49 |
സൂക്ഷിക്കപ്പെട്ട മുട്ടകള്‍ പോലിരിക്കും അവര്‍. |
/content/ayah/audio/hudhaify/037049.mp3
|
كَأَنَّهُنَّ بَيْضٌ مَّكْنُونٌ |
50 |
അവര്‍ പരസ്പരം അഭിമുഖീകരിച്ച് അന്യോന്യം അന്വേഷിച്ചുകൊണ്ടിരിക്കും. |
/content/ayah/audio/hudhaify/037050.mp3
|
فَأَقْبَلَ بَعْضُهُمْ عَلَى بَعْضٍ يَتَسَاءلُونَ |
51 |
അവരിലൊരാള്‍ പറയും: "തീര്‍ച്ചയായും എനിക്കൊരു കൂട്ടുകാരനുണ്ടായിരുന്നു. |
/content/ayah/audio/hudhaify/037051.mp3
|
قَالَ قَائِلٌ مِّنْهُمْ إِنِّي كَانَ لِي قَرِينٌ |
52 |
"അവന്‍ ചോദിക്കാറുണ്ടായിരുന്നു: “നീ പരലോകത്തെ ശരിവെക്കുന്നവനാണോ? |
/content/ayah/audio/hudhaify/037052.mp3
|
يَقُولُ أَئِنَّكَ لَمِنْ الْمُصَدِّقِينَ |
53 |
“നാം മരിച്ച് മണ്ണും എല്ലുമായി മാറിയാലും നമുക്ക് നമ്മുടെ കര്‍മഫലം കിട്ടുമെന്ന വാദത്തെ അംഗീകരിക്കുന്നവനും?" |
/content/ayah/audio/hudhaify/037053.mp3
|
أَئِذَا مِتْنَا وَكُنَّا تُرَابًا وَعِظَامًا أَئِنَّا لَمَدِينُونَ |
54 |
തുടര്‍ന്ന് അയാള്‍ പറയും: "നിങ്ങള്‍ ആ സത്യനിഷേധിയെ എത്തിനോക്കുന്നുണ്ടോ?" |
/content/ayah/audio/hudhaify/037054.mp3
|
قَالَ هَلْ أَنتُم مُّطَّلِعُونَ |
55 |
അങ്ങനെ അദ്ദേഹമവനെ എത്തിനോക്കും. അപ്പോള്‍ നരകത്തിന്റെ നടുവിലവനെ കാണും. |
/content/ayah/audio/hudhaify/037055.mp3
|
فَاطَّلَعَ فَرَآهُ فِي سَوَاء الْجَحِيمِ |
56 |
അദ്ദേഹമവനോട് പറയും: "അല്ലാഹു തന്നെ സത്യം. നീയെന്നെയും നശിപ്പിക്കുമായിരുന്നേനെ. |
/content/ayah/audio/hudhaify/037056.mp3
|
قَالَ تَاللَّهِ إِنْ كِدتَّ لَتُرْدِينِ |
57 |
"എന്റെ നാഥന്റെ അനുഗ്രഹമില്ലായിരുന്നെങ്കില്‍ ഞാനും നരകത്തില്‍ ഹാജരാക്കപ്പെടുന്നവരില്‍ പെടുമായിരുന്നു. |
/content/ayah/audio/hudhaify/037057.mp3
|
وَلَوْلَا نِعْمَةُ رَبِّي لَكُنتُ مِنَ الْمُحْضَرِينَ |
58 |
"ഇനി നമുക്ക് മരണമില്ലല്ലോ. |
/content/ayah/audio/hudhaify/037058.mp3
|
أَفَمَا نَحْنُ بِمَيِّتِينَ |
59 |
"നമ്മുടെ ആദ്യത്തെ ആ മരണമല്ലാതെ. ഇനി നാം ശിക്ഷിക്കപ്പെടുകയുമില്ല." |
/content/ayah/audio/hudhaify/037059.mp3
|
إِلَّا مَوْتَتَنَا الْأُولَى وَمَا نَحْنُ بِمُعَذَّبِينَ |
60 |
തീര്‍ച്ചയായും ഇതുതന്നെയാണ് മഹത്തായ വിജയം. |
/content/ayah/audio/hudhaify/037060.mp3
|
إِنَّ هَذَا لَهُوَ الْفَوْزُ الْعَظِيمُ |
61 |
ഇതുപോലുള്ള നേട്ടങ്ങള്‍ക്കുവേണ്ടിയാണ് പണിയെടുക്കുന്നവരൊക്കെയും ശ്രമിക്കേണ്ടത്. |
/content/ayah/audio/hudhaify/037061.mp3
|
لِمِثْلِ هَذَا فَلْيَعْمَلْ الْعَامِلُونَ |
62 |
ഇതോ അതോ സഖൂം മരമോ ഏതാണ് ഉത്തമമായ സല്‍ക്കാരം? |
/content/ayah/audio/hudhaify/037062.mp3
|
أَذَلِكَ خَيْرٌ نُّزُلًا أَمْ شَجَرَةُ الزَّقُّومِ |
63 |
തീര്‍ച്ചയായും നാമതിനെ അക്രമികള്‍ക്കൊരു പരീക്ഷണമാക്കിയിരിക്കുന്നു. |
/content/ayah/audio/hudhaify/037063.mp3
|
إِنَّا جَعَلْنَاهَا فِتْنَةً لِّلظَّالِمِينَ |
64 |
നരകത്തിന്റെ അടിത്തട്ടില്‍നിന്ന് മുളച്ചുപൊങ്ങുന്ന മരമാണത്. |
/content/ayah/audio/hudhaify/037064.mp3
|
إِنَّهَا شَجَرَةٌ تَخْرُجُ فِي أَصْلِ الْجَحِيمِ |
65 |
അതിന്റെ കുലകള്‍ ചെകുത്താന്മാരുടെ തലകള്‍ പോലിരിക്കും. |
/content/ayah/audio/hudhaify/037065.mp3
|
طَلْعُهَا كَأَنَّهُ رُؤُوسُ الشَّيَاطِينِ |
66 |
നരകവാസികള്‍ അത് തിന്നും. അങ്ങനെ അതുകൊണ്ട് അവര്‍ വയറ് നിറക്കും. |
/content/ayah/audio/hudhaify/037066.mp3
|
فَإِنَّهُمْ لَآكِلُونَ مِنْهَا فَمَالِؤُونَ مِنْهَا الْبُطُونَ |
67 |
തുടര്‍ന്ന് അവര്‍ക്ക് അതിനുമീതെ കുടിക്കാന്‍ ചുട്ടുപൊള്ളുന്ന വെള്ളമാണ് കിട്ടുക. |
/content/ayah/audio/hudhaify/037067.mp3
|
ثُمَّ إِنَّ لَهُمْ عَلَيْهَا لَشَوْبًا مِّنْ حَمِيمٍ |
68 |
പിന്നെ തീര്‍ച്ചയായും അവരുടെ മടക്കം നരകത്തീയിലേക്കുതന്നെ. |
/content/ayah/audio/hudhaify/037068.mp3
|
ثُمَّ إِنَّ مَرْجِعَهُمْ لَإِلَى الْجَحِيمِ |
69 |
സംശയമില്ല; അവര്‍ തങ്ങളുടെ പൂര്‍വികരെ കണ്ടെത്തിയത് തീര്‍ത്തും വഴിപിഴച്ചവരായാണ്. |
/content/ayah/audio/hudhaify/037069.mp3
|
إِنَّهُمْ أَلْفَوْا آبَاءهُمْ ضَالِّينَ |
70 |
എന്നിട്ടും അവര്‍ ആ പൂര്‍വികരുടെ കാല്‍പ്പാടുകള്‍ തന്നെ താല്‍പര്യത്തോടെ പിന്തുടര്‍ന്നു. |
/content/ayah/audio/hudhaify/037070.mp3
|
فَهُمْ عَلَى آثَارِهِمْ يُهْرَعُونَ |
71 |
അവര്‍ക്കുമുമ്പെ അവരുടെ പൂര്‍വികരിലേറെ പേരും വഴിപിഴച്ചിരുന്നു. |
/content/ayah/audio/hudhaify/037071.mp3
|
وَلَقَدْ ضَلَّ قَبْلَهُمْ أَكْثَرُ الْأَوَّلِينَ |
72 |
അവരില്‍ നാം മുന്നറിയിപ്പുകാരെ അയച്ചിട്ടുണ്ടായിരുന്നു. |
/content/ayah/audio/hudhaify/037072.mp3
|
وَلَقَدْ أَرْسَلْنَا فِيهِم مُّنذِرِينَ |
73 |
നോക്കൂ; ആ മുന്നറിയിപ്പ് നല്‍കപ്പെട്ടവരുടെ അന്ത്യം എവ്വിധമായിരുന്നുവെന്ന്. |
/content/ayah/audio/hudhaify/037073.mp3
|
فَانظُرْ كَيْفَ كَانَ عَاقِبَةُ الْمُنذَرِينَ |
74 |
അല്ലാഹുവിന്റെ ആത്മാര്‍ഥതയുള്ള അടിമകളുടേതൊഴികെ. |
/content/ayah/audio/hudhaify/037074.mp3
|
إِلَّا عِبَادَ اللَّهِ الْمُخْلَصِينَ |
75 |
നൂഹ് നമ്മോട് പ്രാര്‍ഥിച്ചു. അപ്പോള്‍ ഉത്തരം നല്‍കിയവന്‍ എത്ര അനുഗൃഹീതന്‍. |
/content/ayah/audio/hudhaify/037075.mp3
|
وَلَقَدْ نَادَانَا نُوحٌ فَلَنِعْمَ الْمُجِيبُونَ |
76 |
അദ്ദേഹത്തെയും അദ്ദേഹത്തിന്റെ കൂടെയുള്ളവരെയും നാം വന്‍ ദുരന്തത്തില്‍നിന്ന് രക്ഷിച്ചു. |
/content/ayah/audio/hudhaify/037076.mp3
|
وَنَجَّيْنَاهُ وَأَهْلَهُ مِنَ الْكَرْبِ الْعَظِيمِ |
77 |
അദ്ദേഹത്തിന്റെ സന്തതികളെ നാം ഭൂമിയില്‍ ബാക്കിയാക്കി. |
/content/ayah/audio/hudhaify/037077.mp3
|
وَجَعَلْنَا ذُرِّيَّتَهُ هُمْ الْبَاقِينَ |
78 |
പിന്നാലെ വന്നവരില്‍ അദ്ദേഹത്തിന്റെ സല്‍ക്കീര്‍ത്തി നിലനിര്‍ത്തി. |
/content/ayah/audio/hudhaify/037078.mp3
|
وَتَرَكْنَا عَلَيْهِ فِي الْآخِرِينَ |
79 |
മുഴുവന്‍ ലോകവാസികളിലും നൂഹിന് സമാധാനം. |
/content/ayah/audio/hudhaify/037079.mp3
|
سَلَامٌ عَلَى نُوحٍ فِي الْعَالَمِينَ |
80 |
തീര്‍ച്ചയായും അവ്വിധമാണ് നാം സദ്വൃത്തര്‍ക്ക് പ്രതിഫലം നല്‍കുക. |
/content/ayah/audio/hudhaify/037080.mp3
|
إِنَّا كَذَلِكَ نَجْزِي الْمُحْسِنِينَ |
81 |
സംശയമില്ല; അദ്ദേഹം നമ്മുടെ സത്യവിശ്വാസികളായ ദാസന്മാരില്‍ പെട്ടവനാണ്. |
/content/ayah/audio/hudhaify/037081.mp3
|
إِنَّهُ مِنْ عِبَادِنَا الْمُؤْمِنِينَ |
82 |
പിന്നീട് മറ്റുള്ളവരെ നാം മുക്കിക്കൊന്നു. |
/content/ayah/audio/hudhaify/037082.mp3
|
ثُمَّ أَغْرَقْنَا الْآخَرِينَ |
83 |
ഉറപ്പായും അദ്ദേഹത്തിന്റെ കക്ഷിയില്‍പെട്ടവന്‍ തന്നെയാണ് ഇബ്റാഹീം. |
/content/ayah/audio/hudhaify/037083.mp3
|
وَإِنَّ مِن شِيعَتِهِ لَإِبْرَاهِيمَ |
84 |
ശുദ്ധഹൃദയനായി അദ്ദേഹം തന്റെ നാഥന്റെ സന്നിധിയില്‍ ചെന്ന സന്ദര്‍ഭം: |
/content/ayah/audio/hudhaify/037084.mp3
|
إِذْ جَاء رَبَّهُ بِقَلْبٍ سَلِيمٍ |
85 |
അദ്ദേഹം തന്റെ പിതാവിനോടും ജനതയോടും ചോദിച്ചു: "നിങ്ങള്‍ എന്തിനെയാണ് പൂജിച്ചുകൊണ്ടിരിക്കുന്നത്? |
/content/ayah/audio/hudhaify/037085.mp3
|
إِذْ قَالَ لِأَبِيهِ وَقَوْمِهِ مَاذَا تَعْبُدُونَ |
86 |
"അല്ലാഹുവെക്കൂടാതെ വ്യാജദൈവങ്ങളെ പൂജിക്കാനാണോ നിങ്ങളാഗ്രഹിക്കുന്നത്? |
/content/ayah/audio/hudhaify/037086.mp3
|
أَئِفْكًا آلِهَةً دُونَ اللَّهِ تُرِيدُونَ |
87 |
"അപ്പോള്‍ പ്രപഞ്ചനാഥനെപ്പറ്റി നിങ്ങളുടെ വിചാരമെന്താണ്?" |
/content/ayah/audio/hudhaify/037087.mp3
|
فَمَا ظَنُّكُم بِرَبِّ الْعَالَمِينَ |
88 |
പിന്നെ അദ്ദേഹം നക്ഷത്രങ്ങളുടെ നേരെ നോക്കി. |
/content/ayah/audio/hudhaify/037088.mp3
|
فَنَظَرَ نَظْرَةً فِي النُّجُومِ |
89 |
എന്നിട്ടിങ്ങനെ പറഞ്ഞു: "എനിക്കു സുഖമില്ല." |
/content/ayah/audio/hudhaify/037089.mp3
|
فَقَالَ إِنِّي سَقِيمٌ |
90 |
അപ്പോള്‍ അവര്‍ അദ്ദേഹത്തെ വിട്ട് പിരിഞ്ഞുപോയി. |
/content/ayah/audio/hudhaify/037090.mp3
|
فَتَوَلَّوْا عَنْهُ مُدْبِرِينَ |
91 |
അങ്ങനെ അദ്ദേഹം അവരുടെ ദൈവങ്ങളുടെനേരെ തിരിഞ്ഞു. അദ്ദേഹം ചോദിച്ചു: "നിങ്ങള്‍ തിന്നുന്നില്ലേ? |
/content/ayah/audio/hudhaify/037091.mp3
|
فَرَاغَ إِلَى آلِهَتِهِمْ فَقَالَ أَلَا تَأْكُلُونَ |
92 |
"നിങ്ങള്‍ക്കെന്തുപറ്റി? നിങ്ങളൊന്നും മിണ്ടുന്നില്ലല്ലോ!?" |
/content/ayah/audio/hudhaify/037092.mp3
|
مَا لَكُمْ لَا تَنطِقُونَ |
93 |
പിന്നീട് അദ്ദേഹം അവയുടെ നേരെ നീങ്ങി. അങ്ങനെ തന്റെ വലംകൈകൊണ്ട് അവയെ വെട്ടിവീഴ്ത്തി. |
/content/ayah/audio/hudhaify/037093.mp3
|
فَرَاغَ عَلَيْهِمْ ضَرْبًا بِالْيَمِينِ |
94 |
ആളുകള്‍ അദ്ദേഹത്തിന്റെ നേരെ പാഞ്ഞടുത്തു. |
/content/ayah/audio/hudhaify/037094.mp3
|
فَأَقْبَلُوا إِلَيْهِ يَزِفُّونَ |
95 |
അദ്ദേഹം ചോദിച്ചു: "നിങ്ങള്‍ തന്നെ ചെത്തിയുണ്ടാക്കുന്നവയെയാണോ നിങ്ങള്‍ പൂജിക്കുന്നത്? |
/content/ayah/audio/hudhaify/037095.mp3
|
قَالَ أَتَعْبُدُونَ مَا تَنْحِتُونَ |
96 |
"അല്ലാഹുവാണല്ലോ നിങ്ങളെയും നിങ്ങള്‍ നിര്‍മിക്കുന്നവയെയും സൃഷ്ടിച്ചത്." |
/content/ayah/audio/hudhaify/037096.mp3
|
وَاللَّهُ خَلَقَكُمْ وَمَا تَعْمَلُونَ |
97 |
അവര്‍ പരസ്പരം പറഞ്ഞു: "ഇവനുവേണ്ടി ഒരു തീക്കുണ്ഡമുണ്ടാക്കുക. എന്നിട്ടിവനെ കത്തിക്കാളുന്ന തിയ്യിലെറിയുക." |
/content/ayah/audio/hudhaify/037097.mp3
|
قَالُوا ابْنُوا لَهُ بُنْيَانًا فَأَلْقُوهُ فِي الْجَحِيمِ |
98 |
അങ്ങനെ അവരദ്ദേഹത്തിനെതിരെ തന്ത്രം മെനഞ്ഞു. പക്ഷേ, നാമവരെ പറ്റെ പതിതരാക്കി. |
/content/ayah/audio/hudhaify/037098.mp3
|
فَأَرَادُوا بِهِ كَيْدًا فَجَعَلْنَاهُمُ الْأَسْفَلِينَ |
99 |
ഇബ്റാഹീം പറഞ്ഞു: "ഞാനെന്റെ നാഥന്റെ അടുത്തേക്കു പോവുകയാണ്. അവനെന്നെ നേര്‍വഴിയില്‍ നയിക്കും. |
/content/ayah/audio/hudhaify/037099.mp3
|
وَقَالَ إِنِّي ذَاهِبٌ إِلَى رَبِّي سَيَهْدِينِ |
100 |
"എന്റെ നാഥാ, എനിക്കു നീ സച്ചരിതനായ ഒരു മകനെ നല്‍കേണമേ." |
/content/ayah/audio/hudhaify/037100.mp3
|
رَبِّ هَبْ لِي مِنَ الصَّالِحِينَ |
101 |
അപ്പോള്‍ നാം അദ്ദേഹത്തെ സഹനശാലിയായ ഒരു പുത്രനെ സംബന്ധിച്ച ശുഭവാര്‍ത്ത അറിയിച്ചു. |
/content/ayah/audio/hudhaify/037101.mp3
|
فَبَشَّرْنَاهُ بِغُلَامٍ حَلِيمٍ |
102 |
ആ കുട്ടി അദ്ദേഹത്തോടൊപ്പം എന്തെങ്കിലും ചെയ്യാവുന്ന പ്രായമെത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു: "എന്റെ പ്രിയ മോനേ, ഞാന്‍ നിന്നെ അറുക്കുന്നതായി സ്വപ്നം കണ്ടിരിക്കുന്നു. അതിനാല്‍ നോക്കൂ; നിന്റെ അഭിപ്രായമെന്താണ്." അവന്‍ പറഞ്ഞു: "എന്റുപ്പാ, അങ്ങ് കല്‍പന നടപ്പാക്കിയാലും. അല്ലാഹു ഇച്ഛിച്ചെങ്കില്‍ ക്ഷമാശീലരുടെ കൂട്ടത്തില്‍ അങ്ങയ്ക്കെന്നെ കാണാം." |
/content/ayah/audio/hudhaify/037102.mp3
|
فَلَمَّا بَلَغَ مَعَهُ السَّعْيَ قَالَ يَا بُنَيَّ إِنِّي أَرَى فِي الْمَنَامِ أَنِّي أَذْبَحُكَ فَانظُرْ مَاذَا تَرَى قَالَ يَا أَبَتِ افْعَلْ مَا تُؤْمَرُ سَتَجِدُنِي إِن شَاء اللَّهُ مِنَ الصَّابِرِينَ |
103 |
അങ്ങനെ അവരിരുവരും കല്‍പനക്കു വഴങ്ങി. അദ്ദേഹമവനെ ചെരിച്ചു കിടത്തി. |
/content/ayah/audio/hudhaify/037103.mp3
|
فَلَمَّا أَسْلَمَا وَتَلَّهُ لِلْجَبِينِ |
104 |
അപ്പോള്‍ നാം അദ്ദേഹത്തെ വിളിച്ചു: "ഇബ്റാഹീമേ, |
/content/ayah/audio/hudhaify/037104.mp3
|
وَنَادَيْنَاهُ أَنْ يَا إِبْرَاهِيمُ |
105 |
"സംശയമില്ല; നീ സ്വപ്നം സാക്ഷാല്‍ക്കരിച്ചിരിക്കുന്നു." അവ്വിധമാണ് നാം സച്ചരിതര്‍ക്ക് പ്രതിഫലം നല്‍കുന്നത്. |
/content/ayah/audio/hudhaify/037105.mp3
|
قَدْ صَدَّقْتَ الرُّؤْيَا إِنَّا كَذَلِكَ نَجْزِي الْمُحْسِنِينَ |
106 |
ഉറപ്പായും ഇതൊരു വ്യക്തമായ പരീക്ഷണം തന്നെയായിരുന്നു. |
/content/ayah/audio/hudhaify/037106.mp3
|
إِنَّ هَذَا لَهُوَ الْبَلَاء الْمُبِينُ |
107 |
നാം അവനുപകരം ബലിയര്‍പ്പിക്കാനായി മഹത്തായ ഒരു മൃഗത്തെ നല്‍കി. |
/content/ayah/audio/hudhaify/037107.mp3
|
وَفَدَيْنَاهُ بِذِبْحٍ عَظِيمٍ |
108 |
പിന്മുറക്കാരില്‍ അദ്ദേഹത്തിന്റെ സല്‍ക്കീര്‍ത്തി നിലനിര്‍ത്തുകയും ചെയ്തു. |
/content/ayah/audio/hudhaify/037108.mp3
|
وَتَرَكْنَا عَلَيْهِ فِي الْآخِرِينَ |
109 |
ഇബ്റാഹീമിനു സമാധാനം. |
/content/ayah/audio/hudhaify/037109.mp3
|
سَلَامٌ عَلَى إِبْرَاهِيمَ |
110 |
ഇവ്വിധമാണ് നാം സച്ചരിതര്‍ക്ക് പ്രതിഫലം നല്‍കുന്നത്. |
/content/ayah/audio/hudhaify/037110.mp3
|
كَذَلِكَ نَجْزِي الْمُحْسِنِينَ |
111 |
സംശയമില്ല; അദ്ദേഹം നമ്മുടെ സത്യവിശ്വാസികളായ ദാസന്മാരില്‍ പെട്ടവനായിരുന്നു. |
/content/ayah/audio/hudhaify/037111.mp3
|
إِنَّهُ مِنْ عِبَادِنَا الْمُؤْمِنِينَ |
112 |
അദ്ദേഹത്തെ നാം, സച്ചരിതരില്‍പെട്ട പ്രവാചകനാകാന്‍ പോകുന്ന ഇസ്ഹാഖിന്റെ ജനനത്തെ സംബന്ധിച്ചും ശുഭവാര്‍ത്ത അറിയിച്ചു. |
/content/ayah/audio/hudhaify/037112.mp3
|
وَبَشَّرْنَاهُ بِإِسْحَاقَ نَبِيًّا مِّنَ الصَّالِحِينَ |
113 |
അദ്ദേഹത്തെയും ഇസ്ഹാഖിനെയും നാം അനുഗ്രഹിച്ചു. അവരിരുവരുടെയും സന്താനങ്ങളില്‍ നല്ലവരുണ്ട്. തന്നോടുതന്നെ വ്യക്തമായ അതിക്രമം ചെയ്യുന്നവരുമുണ്ട്. |
/content/ayah/audio/hudhaify/037113.mp3
|
وَبَارَكْنَا عَلَيْهِ وَعَلَى إِسْحَاقَ وَمِن ذُرِّيَّتِهِمَا مُحْسِنٌ وَظَالِمٌ لِّنَفْسِهِ مُبِينٌ |
114 |
നിശ്ചയമായും മൂസായോടും ഹാറൂനോടും നാം അളവറ്റ ഔദാര്യം കാണിച്ചു. |
/content/ayah/audio/hudhaify/037114.mp3
|
وَلَقَدْ مَنَنَّا عَلَى مُوسَى وَهَارُونَ |
115 |
അവരിരുവരെയും അവരുടെ ജനതയെയും കൊടുംവിപത്തില്‍ നിന്ന് രക്ഷപ്പെടുത്തി. |
/content/ayah/audio/hudhaify/037115.mp3
|
وَنَجَّيْنَاهُمَا وَقَوْمَهُمَا مِنَ الْكَرْبِ الْعَظِيمِ |
116 |
അവരെ നാം സഹായിച്ചു. അങ്ങനെ അവര്‍ വിജയികളായിത്തീര്‍ന്നു. |
/content/ayah/audio/hudhaify/037116.mp3
|
وَنَصَرْنَاهُمْ فَكَانُوا هُمُ الْغَالِبِينَ |
117 |
അവരിരുവര്‍ക്കും സത്യം വേര്‍തിരിച്ചു കാണിക്കുന്ന വേദപുസ്തകം നല്‍കി. |
/content/ayah/audio/hudhaify/037117.mp3
|
وَآتَيْنَاهُمَا الْكِتَابَ الْمُسْتَبِينَ |
118 |
ഇരുവരെയും നാം നേര്‍വഴിയില്‍ നയിക്കുകയും ചെയ്തു. |
/content/ayah/audio/hudhaify/037118.mp3
|
وَهَدَيْنَاهُمَا الصِّرَاطَ الْمُسْتَقِيمَ |
119 |
പിന്മുറക്കാരില്‍ നാം അവരുടെ സല്‍ക്കീര്‍ത്തി നിലനിര്‍ത്തി. |
/content/ayah/audio/hudhaify/037119.mp3
|
وَتَرَكْنَا عَلَيْهِمَا فِي الْآخِرِينَ |
120 |
മൂസായ്ക്കും ഹാറൂന്നും സമാധാനം! |
/content/ayah/audio/hudhaify/037120.mp3
|
سَلَامٌ عَلَى مُوسَى وَهَارُونَ |
121 |
അവ്വിധമാണ് നാം സച്ചരിതര്‍ക്ക് പ്രതിഫലം നല്‍കുന്നത്. |
/content/ayah/audio/hudhaify/037121.mp3
|
إِنَّا كَذَلِكَ نَجْزِي الْمُحْسِنِينَ |
122 |
അവരിരുവരും സത്യവിശ്വാസികളായ നമ്മുടെ ദാസന്മാരില്‍ പെട്ടവരായിരുന്നു. |
/content/ayah/audio/hudhaify/037122.mp3
|
إِنَّهُمَا مِنْ عِبَادِنَا الْمُؤْمِنِينَ |
123 |
സംശയമില്ല; ഇല്‍യാസും ദൈവദൂതന്മാരിലൊരാളാണ്. |
/content/ayah/audio/hudhaify/037123.mp3
|
وَإِنَّ إِلْيَاسَ لَمِنْ الْمُرْسَلِينَ |
124 |
അദ്ദേഹം തന്റെ ജനതയോടു ചോദിച്ച സന്ദര്‍ഭം: "നിങ്ങള്‍ ഭക്തിപുലര്‍ത്തുന്നില്ലേ? |
/content/ayah/audio/hudhaify/037124.mp3
|
إِذْ قَالَ لِقَوْمِهِ أَلَا تَتَّقُونَ |
125 |
"നിങ്ങള്‍ ബഅ്ലിനെ വിളിച്ച് പ്രാര്‍ഥിക്കുകയാണോ? ഏറ്റവും ശ്രേഷ്ഠനായ സൃഷ്ടികര്‍ത്താവിനെ ഉപേക്ഷിക്കുകയും? |
/content/ayah/audio/hudhaify/037125.mp3
|
أَتَدْعُونَ بَعْلًا وَتَذَرُونَ أَحْسَنَ الْخَالِقِينَ |
126 |
"നിങ്ങളുടെയും നിങ്ങളുടെ പൂര്‍വ പിതാക്കളുടെയും നാഥനായ അല്ലാഹുവെ?" |
/content/ayah/audio/hudhaify/037126.mp3
|
وَاللَّهَ رَبَّكُمْ وَرَبَّ آبَائِكُمُ الْأَوَّلِينَ |
127 |
അപ്പോള്‍ അവരദ്ദേഹത്തെ തള്ളിപ്പറഞ്ഞു. അതിനാലവര്‍ ശിക്ഷയ്ക്ക് കൊണ്ടുവരപ്പെടും; തീര്‍ച്ച. |
/content/ayah/audio/hudhaify/037127.mp3
|
فَكَذَّبُوهُ فَإِنَّهُمْ لَمُحْضَرُونَ |
128 |
അല്ലാഹുവിന്റെ ആത്മാര്‍ഥതയുള്ള അടിമകളെയൊഴികെ. |
/content/ayah/audio/hudhaify/037128.mp3
|
إِلَّا عِبَادَ اللَّهِ الْمُخْلَصِينَ |
129 |
പിന്മുറക്കാരില്‍ അദ്ദേഹത്തിന്റെ സല്‍ക്കീര്‍ത്തി നാം നിലനിര്‍ത്തി. |
/content/ayah/audio/hudhaify/037129.mp3
|
وَتَرَكْنَا عَلَيْهِ فِي الْآخِرِينَ |
130 |
ഇല്‍യാസിന് സമാധാനം. |
/content/ayah/audio/hudhaify/037130.mp3
|
سَلَامٌ عَلَى إِلْ يَاسِينَ |
131 |
അവ്വിധമാണ് നാം സച്ചരിതര്‍ക്ക് പ്രതിഫലം നല്‍കുന്നത്. |
/content/ayah/audio/hudhaify/037131.mp3
|
إِنَّا كَذَلِكَ نَجْزِي الْمُحْسِنِينَ |
132 |
സംശയമില്ല; അദ്ദേഹം നമ്മുടെ സത്യവിശ്വാസികളായ ദാസന്മാരില്‍ പെട്ടവനായിരുന്നു. |
/content/ayah/audio/hudhaify/037132.mp3
|
إِنَّهُ مِنْ عِبَادِنَا الْمُؤْمِنِينَ |
133 |
ലൂത്വും ദൈവദൂതരിലൊരുവന്‍തന്നെ! |
/content/ayah/audio/hudhaify/037133.mp3
|
وَإِنَّ لُوطًا لَّمِنَ الْمُرْسَلِينَ |
134 |
അദ്ദേഹത്തെയും അദ്ദേഹത്തിന്റെ മുഴുവന്‍ ആള്‍ക്കാരെയും നാം രക്ഷപ്പെടുത്തി. |
/content/ayah/audio/hudhaify/037134.mp3
|
إِذْ نَجَّيْنَاهُ وَأَهْلَهُ أَجْمَعِينَ |
135 |
പിറകില്‍ മാറിനിന്ന ഒരു കിഴവിയെ ഒഴികെ. |
/content/ayah/audio/hudhaify/037135.mp3
|
إِلَّا عَجُوزًا فِي الْغَابِرِينَ |
136 |
പിന്നെ മറ്റുള്ളവരെയെല്ലാം നാം നശിപ്പിച്ചു. |
/content/ayah/audio/hudhaify/037136.mp3
|
ثُمَّ دَمَّرْنَا الْآخَرِينَ |
137 |
തീര്‍ച്ചയായും നിങ്ങള്‍ പ്രഭാതവേളയില്‍ അവരുടെ അരികിലൂടെ കടന്നുപോകുന്നു; |
/content/ayah/audio/hudhaify/037137.mp3
|
وَإِنَّكُمْ لَتَمُرُّونَ عَلَيْهِم مُّصْبِحِينَ |
138 |
വൈകുന്നേരവും. എന്നിട്ടും നിങ്ങളൊന്നും ചിന്തിച്ചറിയുന്നില്ലേ? |
/content/ayah/audio/hudhaify/037138.mp3
|
وَبِاللَّيْلِ أَفَلَا تَعْقِلُونَ |
139 |
സംശയമില്ല; യൂനുസും ദൈവദൂതന്മാരിലൊരുവന്‍ തന്നെ. |
/content/ayah/audio/hudhaify/037139.mp3
|
وَإِنَّ يُونُسَ لَمِنَ الْمُرْسَلِينَ |
140 |
ഭാരംനിറച്ച കപ്പലിലേക്ക് അദ്ദേഹം ഒളിച്ചുകയറിയതോര്‍ക്കുക. |
/content/ayah/audio/hudhaify/037140.mp3
|
إِذْ أَبَقَ إِلَى الْفُلْكِ الْمَشْحُونِ |
141 |
അങ്ങനെ അദ്ദേഹം നറുക്കെടുപ്പില്‍ പങ്കാളിയായി. അതോടെ പുറന്തള്ളപ്പെട്ടവരിലൊരുവനായി. |
/content/ayah/audio/hudhaify/037141.mp3
|
فَسَاهَمَ فَكَانَ مِنْ الْمُدْحَضِينَ |
142 |
അപ്പോള്‍ അദ്ദേഹത്തെ മത്സ്യം വിഴുങ്ങി. അദ്ദേഹം ആക്ഷേപാര്‍ഹനായിരുന്നു. |
/content/ayah/audio/hudhaify/037142.mp3
|
فَالْتَقَمَهُ الْحُوتُ وَهُوَ مُلِيمٌ |
143 |
അദ്ദേഹം അല്ലാഹുവിന്റെ വിശുദ്ധി വാഴ്ത്തുന്നവരില്‍ പെട്ടവനായിരുന്നില്ലെങ്കില്‍; |
/content/ayah/audio/hudhaify/037143.mp3
|
فَلَوْلَا أَنَّهُ كَانَ مِنْ الْمُسَبِّحِينَ |
144 |
നിശ്ചയമായും ഉയിര്‍ത്തെഴുന്നേല്‍പുനാള്‍ വരെയും അതിന്റെ വയറ്റില്‍ കഴിയേണ്ടിവരുമായിരുന്നു. |
/content/ayah/audio/hudhaify/037144.mp3
|
لَلَبِثَ فِي بَطْنِهِ إِلَى يَوْمِ يُبْعَثُونَ |
145 |
പിന്നീട് അദ്ദേഹത്തെ നാം കടലോരത്തെ ഒരു വെളിപ്രദേശത്തേക്കു തള്ളി. അദ്ദേഹമപ്പോള്‍ രോഗിയായിരുന്നു. |
/content/ayah/audio/hudhaify/037145.mp3
|
فَنَبَذْنَاهُ بِالْعَرَاء وَهُوَ سَقِيمٌ |
146 |
അദ്ദേഹത്തിനു നാം ഒരു വള്ളിച്ചെടി മുളപ്പിച്ചുകൊടുത്തു. |
/content/ayah/audio/hudhaify/037146.mp3
|
وَأَنبَتْنَا عَلَيْهِ شَجَرَةً مِّن يَقْطِينٍ |
147 |
അദ്ദേഹത്തെ നാം ഒരു ലക്ഷമോ അതിലേറെയോ വരുന്ന വമ്പിച്ച ഒരാള്‍ക്കൂട്ടത്തിലേക്കയച്ചു. |
/content/ayah/audio/hudhaify/037147.mp3
|
وَأَرْسَلْنَاهُ إِلَى مِئَةِ أَلْفٍ أَوْ يَزِيدُونَ |
148 |
അതോടെ അവരെല്ലാം വിശ്വസിച്ചു. അതിനാല്‍ ഒരു നിശ്ചിത കാലംവരെ നാമവര്‍ക്ക് സുഖജീവിതം നല്‍കി. |
/content/ayah/audio/hudhaify/037148.mp3
|
فَآمَنُوا فَمَتَّعْنَاهُمْ إِلَى حِينٍ |
149 |
നബിയേ, ഈ ജനത്തോടൊന്ന് ചോദിച്ചു നോക്കൂ: "നിന്റെ നാഥന്ന് പെണ്‍മക്കളും അവര്‍ക്ക് ആണ്‍മക്കളുമാണോ എന്ന്." |
/content/ayah/audio/hudhaify/037149.mp3
|
فَاسْتَفْتِهِمْ أَلِرَبِّكَ الْبَنَاتُ وَلَهُمُ الْبَنُونَ |
150 |
"അതല്ല; നാം മലക്കുകളെ സ്ത്രീകളായി സൃഷ്ടിച്ചുവെന്നോ? അവരതിന് സാക്ഷികളായിരുന്നോ?" |
/content/ayah/audio/hudhaify/037150.mp3
|
أَمْ خَلَقْنَا الْمَلَائِكَةَ إِنَاثًا وَهُمْ شَاهِدُونَ |
151 |
അറിയുക: അവരിപ്പറയുന്നത് അവര്‍ കെട്ടിച്ചമച്ചുണ്ടാക്കിയതില്‍ പെട്ടതാണ്; |
/content/ayah/audio/hudhaify/037151.mp3
|
أَلَا إِنَّهُم مِّنْ إِفْكِهِمْ لَيَقُولُونَ |
152 |
“അല്ലാഹു മക്കളെ ജനിപ്പിച്ചു”വെന്നത്. സംശയമില്ല; അവര്‍ കള്ളം പറയുന്നവര്‍ തന്നെയാണ്. |
/content/ayah/audio/hudhaify/037152.mp3
|
وَلَدَ اللَّهُ وَإِنَّهُمْ لَكَاذِبُونَ |
153 |
അല്ലാഹു തനിക്കായി ആണ്‍മക്കളെക്കാള്‍ പെണ്‍മക്കളെ തെരഞ്ഞെടുത്തെന്നോ? |
/content/ayah/audio/hudhaify/037153.mp3
|
أَصْطَفَى الْبَنَاتِ عَلَى الْبَنِينَ |
154 |
നിങ്ങള്‍ക്കെന്തുപറ്റി? എങ്ങനെയൊക്കെയാണ് നിങ്ങള്‍ തീര്‍പ്പുകല്‍പിക്കുന്നത്? |
/content/ayah/audio/hudhaify/037154.mp3
|
مَا لَكُمْ كَيْفَ تَحْكُمُونَ |
155 |
നിങ്ങള്‍ ചിന്തിച്ചറിയുന്നില്ലേ? |
/content/ayah/audio/hudhaify/037155.mp3
|
أَفَلَا تَذَكَّرُونَ |
156 |
അതല്ലെങ്കില്‍ നിങ്ങളുടെ വശം വ്യക്തമായ വല്ല പ്രമാണവുമുണ്ടോ? |
/content/ayah/audio/hudhaify/037156.mp3
|
أَمْ لَكُمْ سُلْطَانٌ مُّبِينٌ |
157 |
എങ്കില്‍ നിങ്ങള്‍ നിങ്ങളുടെ ആ രേഖയിങ്ങു കൊണ്ടുവരിക. നിങ്ങള്‍ സത്യവാന്മാരെങ്കില്‍! |
/content/ayah/audio/hudhaify/037157.mp3
|
فَأْتُوا بِكِتَابِكُمْ إِن كُنتُمْ صَادِقِينَ |
158 |
ഇക്കൂട്ടര്‍ അല്ലാഹുവിനും ജിന്നുകള്‍ക്കുമിടയില്‍ കുടുംബബന്ധമാരോപിച്ചിരിക്കുന്നു. എന്നാല്‍ ജിന്നുകള്‍ക്കറിയാം; തങ്ങള്‍ ശിക്ഷക്ക് ഹാജരാക്കപ്പെടുമെന്ന്. |
/content/ayah/audio/hudhaify/037158.mp3
|
وَجَعَلُوا بَيْنَهُ وَبَيْنَ الْجِنَّةِ نَسَبًا وَلَقَدْ عَلِمَتِ الْجِنَّةُ إِنَّهُمْ لَمُحْضَرُونَ |
159 |
അവരാരോപിക്കുന്നതില്‍ നിന്നെല്ലാം അല്ലാഹു എത്രയോ പരിശുദ്ധനാണ്. |
/content/ayah/audio/hudhaify/037159.mp3
|
سُبْحَانَ اللَّهِ عَمَّا يَصِفُونَ |
160 |
അല്ലാഹുവിന്റെ ആത്മാര്‍ഥതയുള്ള അടിമകള്‍ ഇവരില്‍പെട്ടവരല്ല. |
/content/ayah/audio/hudhaify/037160.mp3
|
إِلَّا عِبَادَ اللَّهِ الْمُخْلَصِينَ |
161 |
എന്നാല്‍ തീര്‍ച്ചയായും നിങ്ങള്‍ക്കും നിങ്ങളുടെ ആരാധ്യര്‍ക്കും, |
/content/ayah/audio/hudhaify/037161.mp3
|
فَإِنَّكُمْ وَمَا تَعْبُدُونَ |
162 |
അല്ലാഹുവിനെതിരില്‍ ആരെയും കുഴപ്പത്തിലാക്കാനാവില്ല; |
/content/ayah/audio/hudhaify/037162.mp3
|
مَا أَنتُمْ عَلَيْهِ بِفَاتِنِينَ |
163 |
കത്തിക്കാളുന്ന നരകത്തീയില്‍ വെന്തെരിയേണ്ടവരെയല്ലാതെ. |
/content/ayah/audio/hudhaify/037163.mp3
|
إِلَّا مَنْ هُوَ صَالِ الْجَحِيمِ |
164 |
"നിര്‍ണിതമായ സ്ഥാനമില്ലാത്ത ആരുംതന്നെ ഞങ്ങളിലില്ല. |
/content/ayah/audio/hudhaify/037164.mp3
|
وَمَا مِنَّا إِلَّا لَهُ مَقَامٌ مَّعْلُومٌ |
165 |
"തീര്‍ച്ചയായും ഞങ്ങള്‍ സേവനത്തിനായി അണിനിന്നവരാണ്. |
/content/ayah/audio/hudhaify/037165.mp3
|
وَإِنَّا لَنَحْنُ الصَّافُّونَ |
166 |
"നിശ്ചയമായും ഞങ്ങള്‍ അല്ലാഹുവിന്റെ വിശുദ്ധി വാഴ്ത്തുന്നവരുമാണ്." |
/content/ayah/audio/hudhaify/037166.mp3
|
وَإِنَّا لَنَحْنُ الْمُسَبِّحُونَ |
167 |
ഇക്കൂട്ടര്‍ പറയാറുണ്ടായിരുന്നു: |
/content/ayah/audio/hudhaify/037167.mp3
|
وَإِنْ كَانُوا لَيَقُولُونَ |
168 |
"മുന്‍ഗാമികള്‍ക്കു കിട്ടിയ വല്ല ഉദ്ബോധനവും ഞങ്ങളുടെ വശം ഉണ്ടായിരുന്നെങ്കില്‍; |
/content/ayah/audio/hudhaify/037168.mp3
|
لَوْ أَنَّ عِندَنَا ذِكْرًا مِّنْ الْأَوَّلِينَ |
169 |
"ഞങ്ങള്‍ അല്ലാഹുവിന്റെ ആത്മാര്‍ഥതയുള്ള അടിമകളാകുമായിരുന്നു." |
/content/ayah/audio/hudhaify/037169.mp3
|
لَكُنَّا عِبَادَ اللَّهِ الْمُخْلَصِينَ |
170 |
എന്നിട്ടും അവരിതിനെ തള്ളിപ്പറയുകയാണുണ്ടായത്. അതിനാല്‍ അടുത്തുതന്നെ അവരെല്ലാം അറിയും! |
/content/ayah/audio/hudhaify/037170.mp3
|
فَكَفَرُوا بِهِ فَسَوْفَ يَعْلَمُونَ |
171 |
ദൂതന്മാരായി അയച്ച നമ്മുടെ ദാസന്മാരുടെ കാര്യത്തില്‍ നമ്മുടെ കല്‍പന നേരത്തെ വന്നുകഴിഞ്ഞിട്ടുണ്ട്: |
/content/ayah/audio/hudhaify/037171.mp3
|
وَلَقَدْ سَبَقَتْ كَلِمَتُنَا لِعِبَادِنَا الْمُرْسَلِينَ |
172 |
"ഉറപ്പായും അവര്‍ക്ക് സഹായം ലഭിക്കു"മെന്ന്. |
/content/ayah/audio/hudhaify/037172.mp3
|
إِنَّهُمْ لَهُمُ الْمَنصُورُونَ |
173 |
തീര്‍ച്ചയായും നമ്മുടെ സൈന്യം തന്നെയാണ് വിജയിക്കുന്നവര്‍. |
/content/ayah/audio/hudhaify/037173.mp3
|
وَإِنَّ جُندَنَا لَهُمُ الْغَالِبُونَ |
174 |
അതിനാല്‍ ഒരവധിവരെ നീ അവരില്‍ നിന്ന് മാറിനില്‍ക്കുക. |
/content/ayah/audio/hudhaify/037174.mp3
|
فَتَوَلَّ عَنْهُمْ حَتَّى حِينٍ |
175 |
അവരെ നീ ശ്രദ്ധിച്ചുകൊണ്ടിരിക്കുക. അടുത്തുതന്നെ അവരെല്ലാം കണ്ടറിഞ്ഞുകൊള്ളും. |
/content/ayah/audio/hudhaify/037175.mp3
|
وَأَبْصِرْهُمْ فَسَوْفَ يُبْصِرُونَ |
176 |
നമ്മുടെ ശിക്ഷക്കുവേണ്ടിയാണോ ഇവരിങ്ങനെ തിടുക്കം കൂട്ടുന്നത്? |
/content/ayah/audio/hudhaify/037176.mp3
|
أَفَبِعَذَابِنَا يَسْتَعْجِلُونَ |
177 |
എന്നാല്‍ ആ ശിക്ഷ അവരുടെ മുറ്റത്ത് വന്നിറങ്ങിയാല്‍ ആ താക്കീതു നല്‍കപ്പെട്ടവരുടെ പ്രഭാതം എത്ര ചീത്തയായിരിക്കും. |
/content/ayah/audio/hudhaify/037177.mp3
|
فَإِذَا نَزَلَ بِسَاحَتِهِمْ فَسَاء صَبَاحُ الْمُنذَرِينَ |
178 |
അതിനാല്‍ ഒരവധിവരെ അവരില്‍നിന്ന് മാറിനില്‍ക്കുക. |
/content/ayah/audio/hudhaify/037178.mp3
|
وَتَوَلَّ عَنْهُمْ حَتَّى حِينٍ |
179 |
നീ അവരെ ശ്രദ്ധിച്ചുകൊണ്ടിരിക്കുക. അടുത്തുതന്നെ അവരെല്ലാം കണ്ടറിഞ്ഞുകൊള്ളും. |
/content/ayah/audio/hudhaify/037179.mp3
|
وَأَبْصِرْ فَسَوْفَ يُبْصِرُونَ |
180 |
പ്രതാപിയായ നിന്റെ നാഥന്‍, അവരാരോപിക്കുന്നതില്‍ നിന്നെല്ലാം എത്രയോ പരിശുദ്ധനാണ്. |
/content/ayah/audio/hudhaify/037180.mp3
|
سُبْحَانَ رَبِّكَ رَبِّ الْعِزَّةِ عَمَّا يَصِفُونَ |
181 |
ദൈവദൂതന്മാര്‍ക്ക് സമാധാനം! |
/content/ayah/audio/hudhaify/037181.mp3
|
وَسَلَامٌ عَلَى الْمُرْسَلِينَ |
182 |
പ്രപഞ്ചനാഥനായ അല്ലാഹുവിന് സ്തുതി. |
/content/ayah/audio/hudhaify/037182.mp3
|
وَالْحَمْدُ لِلَّهِ رَبِّ الْعَالَمِينَ |