Al-Fatihah

Change Language
Change Surah
Change Recitation

Malayalam: Cheriyamundam Abdul Hameed and Kunhi Mohammed Parappoor

Play All
# Translation Ayah
1 പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍ . بِسْمِ اللهِ الرَّحْمنِ الرَّحِيمِ
2 സ്തുതി സര്‍വ്വലോക പരിപാലകനായ അല്ലാഹുവിന്നാകുന്നു. الْحَمْدُ للّهِ رَبِّ الْعَالَمِينَ
3 പരമകാരുണികനും കരുണാനിധിയും. الرَّحْمـنِ الرَّحِيمِ
4 പ്രതിഫല ദിവസത്തിന്റെ ഉടമസ്ഥന്‍. مَالِكِ يَوْمِ الدِّينِ
5 നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു. നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു. إِيَّاكَ نَعْبُدُ وإِيَّاكَ نَسْتَعِينُ
6 ഞങ്ങളെ നീ നേര്‍മാര്‍ഗത്തില്‍ ചേര്‍ക്കേണമേ. اهدِنَــــا الصِّرَاطَ المُستَقِيمَ
7 നീ അനുഗ്രഹിച്ചവരുടെ മാര്‍ഗത്തില്‍ . കോപത്തിന്ന് ഇരയായവരുടെ മാര്‍ഗത്തിലല്ല. പിഴച്ചുപോയവരുടെ മാര്‍ഗത്തിലുമല്ല. صِرَاطَ الَّذِينَ أَنعَمتَ عَلَيهِمْ غَيرِ المَغضُوبِ عَلَيهِمْ وَلاَ الضَّالِّينَ
;